Wednesday June 28, 2017
Latest Updates

ഒമ്പതുവയസ്സുകാരിക്ക് സൗത്ത് ഡബ്ലിനിലെ സ്വിമ്മിങ്പൂളില്‍ ദാരുണാന്ത്യം

ഒമ്പതുവയസ്സുകാരിക്ക് സൗത്ത് ഡബ്ലിനിലെ സ്വിമ്മിങ്പൂളില്‍ ദാരുണാന്ത്യം

ഡബ്ലിന്‍ : ഒമ്പതുവയസ്സുകാരിക്ക് സൗത്ത് ഡബ്ലിന്‍ താലയിലെ സ്വിമ്മിങ്പൂളില്‍ ദാരുണാന്ത്യം.

ബല്‍റോതേരി കമ്മ്യൂണിറ്റി സ്‌കൂള്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് ദുരന്തം.സംഭവം നടന്നയുടന്‍ കേന്ദ്രത്തിന്റെ മാനേജര്‍ സ്വിമ്മിങ്പൂളില്‍ ചാടി അടിയന്തര പ്രഥമശുശ്രൂഷകളും രക്ഷാ പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. വളരെ പെട്ടെന്നുള്ള മരണമായിരുന്നുവെന്ന് ഗാര്‍ഡാ കരുതുന്നു. അഗ്‌നിശമനസേനയുടെ മൂന്നു യൂണിറ്റുകള്‍ അവിടെ പാഞ്ഞെത്തിയിരുന്നു.

എല്ലാവിധ അത്യാധുനിക ചികില്‍സാ സൗകര്യങ്ങളോടെ ആംബുലന്‍സ് സംവിധാനവും എത്തിയിരുന്നു.കുട്ടിയെ ക്രംലിനിലെ ഔര്‍ ലേഡി കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തൊട്ടു മുമ്പ് മരിച്ചതായാണ് അവര്‍ അറിയിച്ചത്.എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുട്ടിയായിരുന്നുവെന്നാണ് കരുതുന്നത്,ഹൃദ്രോഗിയാണോയെന്നും പരിശോധിക്കുന്നുണ്ട്.’അപ്രതീക്ഷിത ദുരന്ത’മെന്നു പറഞ്ഞ ലോക്കല്‍ ലേബര്‍ കൗണ്‍സിലര്‍ മിക്ക് ഡഫ് കുട്ടിയുടെ കുടംബത്തെ അനുശോചനം അറിയിച്ചു.ഫിയന്ന ഫെയില്‍ കൗണ്‍സിലര്‍ ചാര്‍ളി ഒ കോണോറും അനുശോചനം രേഖപ്പെടുത്തി

Scroll To Top