Tuesday July 17, 2018
Latest Updates

രക്ഷിതാക്കളെ ഈ അച്ഛന്റെ വാക്കുകള്‍ക്ക് വിലകൊടുക്കൂ…. കോണോറിന്റെ പിതാവ് പറയുന്നു…’ എന്റെ മകനെ കൊന്നത് ഇന്റര്‍നെറ്റ് മാത്രമാണ്..

രക്ഷിതാക്കളെ ഈ അച്ഛന്റെ വാക്കുകള്‍ക്ക് വിലകൊടുക്കൂ…. കോണോറിന്റെ പിതാവ് പറയുന്നു…’ എന്റെ മകനെ കൊന്നത് ഇന്റര്‍നെറ്റ് മാത്രമാണ്..

എന്നിസ് :എന്റെ മകന്റെ മരണത്തിന് ഉത്തരവാദി ഇന്റര്‍നെറ്റ് മാത്രമാണ്.പറയുന്നത് ”ബ്ലൂ വെയ്ല്‍’ നീലത്തിമിംഗലം ഗയിമിന്റെ പേരില്‍ മരണപ്പെട്ടെന്നു വാര്‍ത്ത പരന്ന കൗണ്ടി ക്ലെയറിലെ 13 വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥി കോണോര്‍ വില്‍മോടിന്റെ പിതാവ് വില്‍മോട്.’

എനിക്ക് നൂറു ശതമാനവും ഉറപ്പാണ് എന്റെ മകനെ കൊണ്ടുപോയത് ഇന്റര്‍നെറ്റിലൂടെയുള്ള പ്രായത്തിന്റെ വഴിതെറ്റിയ യാത്രകളാണ്’.ബ്ലൂവെയ്ലുമായി ആത്മഹത്യയെ കൂട്ടിച്ചേര്‍ക്കേണ്ടതില്ല. അത് ആത്മഹത്യാ പ്രശ്നം മാത്രമാണ്.തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് ഒടുവില്‍ മരണത്തിലെത്തുകയായിരുന്നു, എന്റെ മകന്‍.’ ഈസ്റ്റ് ക്ലയറിലെ ഗ്രാമമായ സിക്സ്മൈല്‍ ബ്രിഡ്ജിലെ വീട്ടിലിരുന്ന് വില്‍മൊട് നെഞ്ചുരുകി പറഞ്ഞു.’എനിക്ക് ഗെയിമിന്റെ പേരിലാണ് അവന്‍ മരിച്ചതെന്ന് എനിക്ക് നേരിയ വിശ്വാസം മാത്രമേയുള്ളു. ആദ്യമായൊന്നുമല്ല അവന്‍ ഇങ്ങനെ ശ്രമിക്കുന്നത്.പക്ഷേ ഇത്തവണ അവന് അതില്‍ നിന്നും രക്ഷപ്പെടാനായില്ലെന്നു മാത്രം’.

‘കോണോറിന്റെ ഫോണും ലാപ്ടോപ്പുമെല്ലാം ഗാര്‍ഡാ കൊണ്ടുപോയി. അവന്റെ ഇന്റര്‍നെറ്റ് ഹിസ്റ്ററി കണ്ടാല്‍ അത് നമ്മളോട് ഒരു മറ്റൊരു കഥ പറയുമായിരിക്കും.അവനെ വീര്‍പ്പുമുട്ടിക്കുന്ന ഒരു ഗെയിമെങ്കിലും അതില്‍ കണ്ടെത്താന്‍ കഴിയുമോയെന്ന് ഞാന്‍ വെല്ലുവിളിക്കാം.’
വില്‍മോട്ടിനെയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കാന്‍ അയല്‍ക്കാരും ബന്ധുമിത്രാദികളുമെല്ലാം വീട്ടിലെത്തിയിരുന്നു.കോണോറിന് 21 വയസ്സുള്ള സഹോദരിയും പത്തവയസ്സുള്ള അനുജനുമുണ്ട്.

‘ബോധപൂര്‍വം മരിച്ചതാണെന്നു കരുതുന്നില്ല, അവന്റെ മാനസികാവസ്ഥ അന്നേരം എന്തായിരുന്നുവെന്നു അറിയില്ലല്ലോ,നമ്മള്‍ കൗമാരക്കാര്‍ ചില അബദ്ധങ്ങള്‍ കാണിക്കുമല്ലോ, അവ തെറ്റായ വഴിയില്‍പ്പോയി.അങ്ങനെയെന്തോ ഒരബദ്ധം എന്റെ മകനും പറ്റിയിട്ടുണ്ടാവും.അദ്ദേഹം പറയുന്നു.

കുട്ടികളെ അകടപ്പെടുത്തുന്ന ഗെയിമായ ‘ബ്ലൂ വെയ്ല്‍’ ആണ് കോണോറിന്റെ ജീവനെടുത്തതെന്ന ഗാര്‍ഡ അടക്കമുള്ളവരുടെ സംശയങ്ങളാണ് ശരിയായ നിലപാടുമായി രംഗത്തെത്താന്‍ കോണോറിന്റെ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്.

കുട്ടികളുടെ ജീവന്‍ പോലും നഷ്ടപ്പെടാന്‍ സാധ്യതയുള്ള ‘ബ്ലൂ വെയ്ല്‍’ എന്ന ഗെയിമാണ് ഇന്ന് രക്ഷിതാക്കളെ ഭീതിയുടെ നെരിപ്പോടില്‍ എത്തിക്കുന്നത്.കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിച്ചുകൊണ്ടാണ് ബ്ലൂ വെയില്‍ അവസാനിക്കുന്നതെന്നതാണ് ഗയിം ഉയര്‍ത്തുന്ന യഥാര്‍ഥ ഭീഷണി. റഷ്യയിലാണ് ഗെയിം തുടങ്ങിയതെന്ന് കരുതുന്ന ഗെയിം ഏകദേശം 100 കൗമാരക്കാരുടെ ജീവനെടുത്തെന്നാണ് വിവരം.

കുട്ടികള്‍ ‘ബ്ലൂ വെയ്ല്‍ കളിക്കുന്നത് തടയണമെന്നും അതിന്റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് ക്ഷണിക്കുന്നതെന്നും’ നിരവധി ഏജന്‍സികളുടെ മുന്നറിയിപ്പില്‍ പറയുന്നു.കുട്ടികളുടെ മരണത്തിനിടയാക്കിയതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ചില സ്‌കൂളുകളില്‍ ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ഗെയിം ആദ്യഘട്ടത്തില്‍ ആവശ്യപ്പെടുക.പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കും.അവസാന ഘട്ടത്തിലാണ് ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നത്.ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശവും ലഭിക്കും. 50സ്റ്റേജുകളുള്ള ഗെയിമാണ് ഇത്.ഈ ഗെയിം ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു കാര്യം.നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുകയും ചെയ്യും.

പോക്കിമോനും ആന്‍ഗ്രി ബേഡ്സും തുടങ്ങി നൂറ് കണക്കിന് ഗെയിമുകള്‍ സൈബര്‍ ലോകത്ത് ലഭ്യമാണ്.മൊബൈല്‍ഫോണുകളുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തിയാണ് പല ഗെയിമുകളും കുട്ടികളെ ലക്ഷ്യമിടുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും കുട്ടികളെ അടിമപ്പെടുത്തുന്നതായി കണ്ടെത്തിയ പല ഗെയിമുകളുമുണ്ട്.

എന്നാല്‍ കോണോര്‍ ഏത് ഗെയിമിനാണ് അടിമയായിരുന്നതെന്ന് ഗാര്‍ഡ വ്യക്തമാക്കിയിട്ടില്ല.കോടതിയെ ഇക്കാര്യം അറിയിക്കുമെന്നാണ് അവരുടെ നിലപാട്.

Scroll To Top