Wednesday September 20, 2017
Latest Updates

കരുത്തു കാട്ടിയവര്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ അയര്‍ലണ്ട് :ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

കരുത്തു കാട്ടിയവര്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ അയര്‍ലണ്ട് :ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

കാന്‍ബറ: അവസാനം തോറ്റു.ആദ്യമേ തന്നെ തോറ്റു എന്ന് പറയുന്നതാവും ശരി.എവറസ്റ്റ് കൊടുമുടി പോലെ ഉയരത്തില്‍ ദക്ഷിണ ആഫ്രിക്ക ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോറിന് മുന്നില്‍ നമ്മടെ കുഞ്ഞന്മാര്‍ പേടിച്ചു പോയതാണോ എന്നാണ് സംശയിക്കേണ്ടത്.

ബാറ്റുകൊണ്ട് അംലയും ഡുപ്ലെസിയും പന്തുകൊണ്ട് കൈല്‍ അബോട്ടും കരുത്ത് കാട്ടിയപ്പോള്‍ ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് 201 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 411 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഐറിഷ് പട 210 റണ്‍സിന് എല്ലാവരും പുറത്തായി. വിജയികള്‍ക്കായി കൈല്‍ അബോട്ട് 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. മോണി മോര്‍ക്കല്‍ മൂന്നും ഡെയ്ന്‍ സ്‌റ്റൈന്‍ രണ്ടും വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഐറിഷ് നിരയില്‍ 58 റണ്‍സ് നേടിയ ബാല്‍ബിര്‍ണിക്കും 48 റണ്‍സ് നേടിയ കെവിന്‍ ഒബ്രിയാനും മാത്രമേ തിളങ്ങാനായുള്ളു.

ഹാഷിം അംലയും ഫാഫ് ഡുപ്ലെസിയും നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ അയര്‍ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്‌കോര്‍ നേടാനായിരുന്നു.. നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 411 റണ്‍സെടുത്തത്. ഹാഷിം അംല 159 ഉം ഫാഫ് ഡുപ്ലെസി 109 ഉം റണ്‍സെടുത്തു.

അംലയുടെ 20ാം ഏകദിന സെഞ്ച്വറിയാണ് ഇന്ന് പിറന്നത്. 100 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും ബലത്തിലാണ് അംല സെഞ്ച്വറി കണ്ടെത്തിയത്. അതേസമയം ഡുപ്ലെസിയുടെ നാലാം സെഞ്ച്വറിയും. ഒരു സിക്‌സറും പത്ത് ഫോറും ഉള്‍പ്പെട്ടതാണ് ഡുപ്ലെസിയുടെ ഇന്നിങ്‌സ്.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡേവിഡ് മില്ലറും റൈല്‍ റൂസോയും ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 400 കടത്തി. റൂസോ 30 പന്തില്‍ 61ഉം മില്ലര്‍ 23 പന്തില്‍ 46ഉം റണ്‍സെടുത്തു. ഐറിഷ് നിരയില്‍ കെവിന്‍ ഒബ്രിയാന്‍ ഏഴ് ഓവറില്‍ 95 റണ്‍സ് വഴങ്ങി. 

പൂള്‍ ബിയില്‍ കളിച്ച രണ്ടു മത്സരങ്ങളിലും ജയംനേടിയ അയര്‍ലണ്ടിന് ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. ആദ്യ കളിയില്‍ കരുത്തരായ വിന്‍ഡീസിനെയും രണ്ടാം കളിയില്‍ യുഎഇയെയുമാണ് അയര്‍ലണ്ട് കീഴടക്കിയത്.

2007 മുതലാണ് അയര്‍ലണ്ട് ലോകകപ്പ് ക്രിക്കറ്റില്‍ സാന്നിധ്യം അറിയിക്കുന്നത്. ലോകകപ്പില്‍ ഇതുവരെ 17 മത്സരങ്ങളാണ് അയര്‍ലണ്ട് കളിച്ചിട്ടുളളത്. ഇതില്‍ ആറ് ജയവും ഒരു സമനിലയും നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പത്ത് മത്സരങ്ങള്‍ തോറ്റു. വിജയിച്ച ആറ് മത്സരങ്ങളില്‍ അഞ്ചും രണ്ടാമത് ബാറ്റ് ചെയ്താണ് അയര്‍ലന്‍ഡ് നേടിയെടുത്തത്. ലോകകപ്പിലെ ഒരു മത്സരത്തില്‍ മാത്രമാണ് അയര്‍ലണ്ട് ആദ്യം ബാറ്റ് ചെയ്ത് വിജയിച്ചത്. ഇത് അവരുടെ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കാനുളള ശേഷി തെളിയിക്കുന്നതാണ്. 

2007ലെ അയര്‍ലണ്ട് മത്സരിച്ച ആദ്യ ലോകകപ്പില്‍ തന്നെ അവര്‍ തങ്ങളുടെ വരവ് അടയാളപ്പെടുത്തിയിരുന്നു. ടെസ്റ്റ് പദവിയുളള പാകിസ്താനെയും ബംഗ്ലാദേശിനെയും അട്ടിമറിച്ചാണ് ആദ്യ ലോകകപ്പില്‍ അയര്‍ലണ്ട് വരവ് അറിയിച്ചത്. 2011ല്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 327 വിജയലക്ഷ്യം മറികടന്നും അയര്‍ലണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. നെതര്‍ലന്‍ഡിന്റെ 306 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു 2011 ലോകകപ്പിലെ അയര്‍ലന്‍ഡിന്റെ മറ്റൊരു ജയം.

നീല്‍ ഒബ്രിയാനും സ്റ്റിര്‍ലിംഗും എഡ് ജോയ്‌സും ഗ്യാരി വില്‍സണും കെവിന്‍ ഒബ്രിയാനും ഉള്‍പ്പെടുന്ന ബാറ്റിംഗ്‌നിരയാണ് അയര്‍ലണ്ട്‌ന്റെ കരുത്ത്. തങ്ങളുടേതായ ദിവസത്തില്‍ ഏത് കരുത്തരെയും മുട്ടുകുത്തിക്കാന്‍ കഴിവുള്ളവരാണ് അയര്‍ലണ്ട്കാര്‍. ബൗളിംഗും ഫീല്‍ഡിംഗുമാണ് അയര്‍ലണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. ഡോക്ക്‌റെല്ലും മാക്‌സ് സോറന്‍സെനും ജോണ്‍ മൂണുമാണ് അവരുടെ ബൗളര്‍മാര്‍. ദക്ഷിണാഫ്രിക്കയെ കുറച്ച് റണ്‍സിലൊതുക്കാന്‍ കഴിഞ്ഞാല്‍ അയര്‍ലന്‍ഡിന് വലിയ വിജയം കൈപിടിയില്‍ ഒതുക്കാമായിരുന്നു . ഇതിന് അച്ചടക്കമുളള ഇത്തിരി കൂടി നല്ല ബൗളിംഗും ഫീല്‍ഡിംഗും അവര്‍ക്ക് ആവശ്യമായിരുന്നു. ഇന്നത്തെ കളിയില്‍ 159 റണ്‍ നേടിയ ഹാഷിം അംല 10 റണ്‍ നേടി നില്‍ക്കെ ക്യാച്ചെടുത്ത അയര്‍ലണ്ടിന് ഒന്ന് പിഴയ്ക്കാതിരുന്നെങ്കില്‍ കളിയുടെ രൂപം മാറുമായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ ഏറെ.അയര്‍ലണ്ട് ക്വാര്‍ട്ടറില്‍ എത്തുന്നത് കാണാന്‍ അടുത്ത കളികള്‍ക്കായി ഇനി കാത്തിരിക്കുക തന്നെ !

Scroll To Top