Tuesday January 16, 2018
Latest Updates

ഗോവിന്ദചാമിയെ കേരള സര്‍ക്കാര്‍ രക്ഷപെടുത്തി

ഗോവിന്ദചാമിയെ കേരള സര്‍ക്കാര്‍ രക്ഷപെടുത്തി

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതു പോലെ തന്നെ സൗമ്യ നിഷ്ഠുരമായി കൊല ചെയ്ത ഗോവിന്ദച്ചാമിക്കുള്ള വധശിക്ഷ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഇളവു ചെയ്തു. ഘാതകന് ഏഴു വര്‍ഷം കഠിന തടവു മാത്രമായി ശിക്ഷ ഇളവു ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് ഗോവിന്ദച്ചാമിക്ക് അധികകാലം ജയിലില്‍ കിടക്കാതെ പുറത്തിറങ്ങാന്‍ വഴിയൊരുക്കിയത്. കൈവശമുണ്ടായിരുന്ന തെളിവുകള്‍ ഒന്നും തന്നെ കോടതിക്കു മുന്നില്‍ ഹാജരാക്കാതെ പ്രതിക്കു രക്ഷപ്പെടാന്‍ പ്രോസിക്യൂഷന്‍ തന്നെ വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു.

കിരാതനായ പ്രതിക്കു വധശിക്ഷ വാങ്ങിക്കൊടുത്ത പബല്‍ക് പ്രോസിക്യൂട്ടര്‍ തന്നെ സുപ്രീം കോടതിയിലും വാദിക്കണമെന്ന് സൗമ്യയുടെ കുടുംബം ആവശ്യപ്പെട്ടുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതു പരിഗണിക്കാതെ പുതിയ അഭിഭാഷകനെ വച്ചു. അഭിഭാഷകനാവട്ടെ കേസ് പഠിക്കാതെ കോടതിയില്‍ ചെന്നു. കോടതിയുടെ ചോദ്യങ്ങള്‍ക്കൊന്നും അഭിഭാഷകന്‍ മറുപടി കൊടുക്കാതെ വന്നപ്പോഴാണ് തെളിവുകള്‍ കിട്ടാത്തത്തിനാല്‍ കോടതി വധശിക്ഷ റദ്ദാക്കാന്‍ നിര്‍ബന്ധിതമായത്.

വധശിക്ഷ ഇളവുചെയ്യണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.

ചുരുക്കം വരികളിലായിരുന്നു വിധി പ്രസ്താവം. പ്രതി ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ബലാത്സംഗം മാത്രമാണ് തെളിയിക്കപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു. ഇതിനു നല്കാവുന്ന പരമാവധി ശിക്ഷയാണ് ഏഴുവര്‍ഷം കഠിന തടവ്. ഗോവിന്ദച്ചാമി ഇതിനകം ജയിലില്‍ കഴിഞ്ഞ കാലവും ശിക്ഷാ കാലയളവായി പരിഗണിക്കുമെന്നതിനാല്‍ അധികം വൈകാതെ പ്രതിക്കു പുറത്തിറങ്ങാനാവും.

ഗുരുതരമായി പരിക്കേറ്റ സൗമ്യ നാലുദിവസത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

വിചാരണക്കോടതി ഗോവിന്ദച്ചാമിക്കു വിധിച്ച വധശിക്ഷ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ജലരേഖയായത്.

സൗമ്യയുടേത് അപകട മരണമാണെന്നായിരുന്നു ഗോവിന്ദച്ചാമി വാദിച്ചത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവ് സുപ്രീം കോടതിയില്‍ കേരളം ഹാജരാക്കിയില്ല.

സാക്ഷിയായി ആദ്യം പ്രോസിക്യൂഷന്‍ വിസ്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉന്മേഷ്, പിന്നീട് പ്രതിക്ക് അനുകൂലമായി മൊഴി നല്കിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതേ സംഘത്തിലെ ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കറിന് മുന്നില്‍ പ്രതി നടത്തിയ കുറ്റസമ്മതമൊഴി അംഗീകരിച്ചു കൊണ്ട് വിചാരണ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

കാഴ്ചയില്‍ ദുര്‍ബലനും ഒറ്റക്കയ്യനും യാചകനുമായ ഗോവിന്ദച്ചാമിക്ക് ഒരു പെണ്‍കുട്ടിയെ മൃഗീയമായി കൊല്ലാനാവുമോ എന്നായിരുന്നു സുപ്രീം കോടതിയുടെ സംശയം.

എന്നാല്‍, സൗമ്യയെ ചികിത്സിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയായിരുന്നു സുപ്രധാനമായത്. തന്നെ ആക്രമിച്ചത് ഒരു ഒറ്റക്കയ്യാനാണെന്ന് അര്‍ദ്ധ ബോധത്തിലും ആശുപത്രിയിലേക്ക് പോകും വഴി സൗമ്യ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴും വിശദമായി പരിശോധിച്ചു. നെഞ്ചിലും പുറത്തും മാന്തിപ്പറിച്ച പാടുകളുണ്ടായിരുന്നു. സ്വാധീനമുള്ള വലതു കൈ ശാസ്ത്രീമായി പരിശോധിച്ച് ബലം ഉറപ്പുവരുത്തി. ലാബ് ടെക്നീഷ്യന്‍ രക്തസാമ്പിള്‍ ശേഖരിക്കവേ പ്രതിയിലുണ്ടായ ശാരീരിക മാറ്റങ്ങള്‍ ഒരു പെണ്‍കുട്ടിയെ ശാരീരകമായി കീഴപ്പെടുത്താനുള്ള കഴിവ് പ്രതിക്ക് ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു. ഇതെല്ലാം ഫയിലില്‍ രേഖപ്പെടുത്തിയ ശേഷമായിരുന്നു ഗോവിന്ദച്ചാമി ഡോക്ടര്‍ക്കു മുന്നില്‍ കുറ്റസമ്മതം നടത്തിയത്. ഇതൊന്നും പക്ഷേ സുപ്രീം കോടതിക്കു മുന്നിലെത്തിയില്ല. അതാണ് വധശിക്ഷ റദ്ദാക്കപ്പെടാന്‍ കാരണവും.

കോടതി കൊലപാതകത്തിന് തെളിവ് ആരാഞ്ഞിരുന്നു. ഊഹാപോഹങ്ങള്‍ സ്വീകാര്യമല്ലെന്നും സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ഗോവിന്ദച്ചാമിയാണ് സൗമ്യയെ കൊന്നതെന്നത് ബോധ്യപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. നിരവധി തെളിവുകള്‍ കൈവശമിരുന്നപ്പോഴാണ് പ്രോസിക്യൂഷന്‍ ഇതൊന്നും ഹാജരാക്കാതിരുന്നതെന്നതും ശ്രദ്ധേമാണ്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.

Scroll To Top