Friday December 09, 2016
Latest Updates

സൗദിയില്‍ ഡിപ്ലോമ നഴ്‌സുമാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു,നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ ഭീതിയില്‍ 

സൗദിയില്‍ ഡിപ്ലോമ നഴ്‌സുമാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു,നൂറു കണക്കിന് മലയാളി കുടുംബങ്ങള്‍ ഭീതിയില്‍ 

റിയാദ് :നൂറു കണക്കിന് മലയാളി നഴ്‌സുമാരില്‍ പ്രതിസന്ധി സൃഷ്ട്ടിച്ച് കൊണ്ട് ഡിപ്ലോമ മാത്രമുള്ള വിദേശ നഴ്‌സുമാരെ സൗദി ആരോഗ്യ മന്ത്രാലയം പിരിച്ചുവിടുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

ഡിപ്ലോമക്കാരായ നഴ്‌സുമാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കുന്നില്ല.തൊഴില്‍ കരാര്‍ അവസാനിക്കുന്നതിന് അനുസരിച്ചാണ് നഴ്‌സുമാരെ പിരിച്ചുവിടുന്നത്.അതേ സമയം ബിരുദധാരികളായ നഴ്‌സുമാര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കുന്നുണ്ട്.തൊഴില്‍ കരാര്‍ അവസാനിക്കുന്നത് അനുസരിച്ചാണ് നഴ്‌സുമാരെ പിരിച്ചുവിടുന്നത്.

ഡിപ്ലോമ ബിരുദധാരികളായ വിദേശ നഴ്‌സുമാരുടെ കരാര്‍ പുതിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആശുപത്രികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടു മാസത്തിനുശേഷം കരാര്‍ അവസാനിക്കുന്ന നഴ്‌സുമാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്കില്ലെന്ന കാര്യം അവരെ ആശുപത്രി മേധാവി രേഖാമൂലം അറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപെട്ടു.

ഡിപ്ലോമ ബിരുദധാരികളായ സൗദി നഴ്‌സുമാര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ നഴ്‌സുമാരെ പിരിച്ചു വിടുന്നത്.രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് സെന്ററുകളില്‍ വിദേശികളായ നഴ്‌സുമാരുടെ സേവനം ആവശ്യമാണ്. നഗരങ്ങളില്‍ നിന്നും മാറി അകലെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനും,രാത്രിയിലുള്ള ഷിഫ്റ്റ് ഡ്യുട്ടിക്കും സ്വദേശി നേഴ്‌സുമാര്‍ക്ക് താല്പര്യം ഇല്ല.ഗ്രാമപ്രദേശങ്ങളിലെ ജോലിക്ക് സൗദി നഴ്‌സുമാരെ കണ്ടെത്തേണ്ട ബാധ്യതയും ആരോഗ്യ മന്ത്രാലയത്തിന് വെല്ലുവിളിയായേക്കും.

Scroll To Top