Sunday December 11, 2016
Latest Updates

സൗത്ത് ഡബ്ലിനിലെ കുഞ്ഞുങ്ങളുടെ കൊലപാതകം: അരും പാതകം നടത്തിയത് കുടുംബാംഗം തന്നെ

സൗത്ത് ഡബ്ലിനിലെ കുഞ്ഞുങ്ങളുടെ കൊലപാതകം: അരും പാതകം നടത്തിയത് കുടുംബാംഗം തന്നെ

ഡബ്ലിന്‍: നവജാത ശിശുവിനെ കൊലപ്പെടുത്തുകയും അടക്കം ചെയ്യുകയും ചെയ്തു എന്ന സംശയത്തില്‍ സൗത്ത് ഡബ്ലിനിലെ ഒരു വീടിന്റെ ഗാര്‍ഡനില്‍ തിരച്ചില്‍ നടത്താന്‍ ഗാര്‍ഡയുടെ തീരുമാനം.53കാരിയായ ഒരു സ്ത്രീയുടെ പുതിയ വെളിപ്പെടുത്തലുകളാണ് ഗാര്‍ഡനില്‍ തിരച്ചില്‍ നടത്താനുള്ള തീരുമാനത്തിലേയ്ക്ക് നയിച്ചത്.

സണ്‍ഡ്രൈവ് ആര്‍ഡി സ്റ്റേഷനിലെത്തിയ 53കാരിയായ സ്ത്രീ, 1966 തനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ പിതാവടക്കം പല പുരുഷന്മാരാലും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി അറിയിച്ചിരുന്നു. തുടര്‍ന്ന് 12 വയസ്സുള്ളപ്പോള്‍ ഇവര്‍ ഗര്‍ഭം ധരിക്കുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു ഉറ്റ ബന്ധു ഈ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ഗാര്‍ഡനില്‍ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് സ്ത്രീ സംശയിക്കുന്നത്. കുഞ്ഞിന്റെ അവശിഷ്ടങ്ങളെങ്കിലും ലഭിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. തനിക്ക് 14 വയസ്സുള്ളപ്പോള്‍ ഇതേ സംഭവം ആവര്‍ത്തിച്ചതായും സ്ത്രീ പറയുന്നു.

സ്ത്രീ പറഞ്ഞതെല്ലാം ശരിയാണെന്നു ബോധ്യപ്പെട്ട ശേഷമാണ് ഗാര്‍ഡ ഈ തീരുമാനത്തിലെത്തിയത്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറ്റും ഇവിടം കുഴിച്ച് പരിശോധിക്കും.ഇതിന്റെ ഭാഗമായി സൌത്ത് ഡബ്ലിനില്‍ ഇവര്‍ മുമ്പ് താമസിച്ചിരുന്ന വീട് ഗാര്‍ഡ സീല്‍ ചെയ്തു.

സ്ത്രീയെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുവായ 90കാരിയെ ചോദ്യം ചെയ്യാനും ഗാര്‍ഡ തീരുമാനിച്ചതായി യുടിവി അയര്‍ലണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ത്രീയെ ചൂഷണം ചെയ്തവരില്‍ ഒരാളെങ്കിലും മരണപ്പെട്ടിരിക്കാമെന്നും കരുതുന്നു.

Scroll To Top