Thursday December 08, 2016
Latest Updates

ലളിത് മോദി സോണിയാ ഗാന്ധിയ്‌ക്കെതിരെ ,സോണിയയുടെ സഹോദരി ആറു കോടി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപണം 

ലളിത് മോദി സോണിയാ ഗാന്ധിയ്‌ക്കെതിരെ ,സോണിയയുടെ സഹോദരി ആറു കോടി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപണം 

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കി ലളിത് മോദിയുടെ ട്വിട്ടര്‍. സോണിയാ ഗാന്ധിയുടെ സഹായത്തോടെ എല്ലാ കേസുകളും ഒത്തുതീര്‍പ്പാക്കാമെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി വാഗ്ദാനം നല്‍കിയിരുന്നതായാണ് ഐപില്‍ മുന്‍ മേധാവി ലളിത് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍.

മൂന്നു വര്‍ഷം മുമ്പ് ലണ്ടനില്‍ കണ്ടപ്പോഴാണ് വരുണ്‍ ഗാന്ധി സഹായവാഗ്ദാനം നല്‍കിയതെന്നും ലളിത് മോദി അവകാശപ്പെടുന്നത്. പ്രശ്‌നപരിഹാരത്തിനായി ഇറ്റലിയിലുള്ള സോണിയാ ഗാന്ധിയുടെ സഹോദരിയെ കാണാനാണ് വരുണ്‍ നിര്‍ദേശിച്ചത്. ഒരു പൊതുസുഹൃത്ത് വഴി സോണിയയുടെ സഹോദരിയുമായി ബന്ധപ്പെട്ടപ്പോള്‍ നിയമപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ആറു കോടി ഡോളറാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 

എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കാര്യം അവരോടു തുറന്നു പറഞ്ഞുവെന്ന് മോദി വെളിപ്പെടുത്തുന്നു. വരുണ്‍ ഗാന്ധിയുള്ള കൂടിക്കാഴ്ച നടത്തുമ്പോള്‍ ലോകപ്രശസ്തനായ ജ്യോതിഷി തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ലണ്ടനില്‍ വച്ച് മോദിയെ കണ്ടിരുന്നുവെന്ന് വരുണ്‍ ഗാന്ധി സമ്മതിച്ചു. എന്നാല്‍ സോണിയാ ഗാന്ധിയുടെ സഹായത്തോടെ കേസുകള്‍ അവസാനിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. 

അനാവശ്യമായി കൂടുതല്‍ പേരുകള്‍ വലിച്ചിഴച്ച് വിവാദത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും വരുണ്‍ കുറ്റപ്പെട്ടു. സോണിയാ ഗാന്ധിയുമായി നല്ല ബന്ധത്തില്‍ അല്ലാത്ത വരുണ്‍ ഇത്തരത്തില്‍ വാഗ്ദാനം നല്‍കിയെന്ന ആരോപണം കളവാണെന്ന് വരുണിനോട് അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഐപിഎല്‍ സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം നേരിടുന്ന മോദി ഇപ്പോള്‍ ലണ്ടനിലാണ്. പ്രിയങ്കാഗാന്ധിയേയും ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയേയും ലണ്ടനില്‍ കണ്ടിരുന്നതായി മോദി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

വസുന്ധര വിവാദത്തില്‍ പ്രതിരോധത്തിലായ ബിജെപി പ്രിയങ്ക പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് വരുണ്‍ ഗാന്ധിക്കെതിരേ ആരോപണവുമായി മോദി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം 2009ലെ ഐപിഎല്ലില്‍ സംപ്രേക്ഷണാവകാശം നല്‍കിയതുമായി ബന്ധപ്പെട്ട് മോദി നടത്തിയ സാമ്പത്തിക തട്ടിപ്പുകളില്‍ നിയമനടപടികള്‍ കര്‍ശനമാക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ തീരുമാനം. ഇതിനായി സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളുടെ സഹായം തേടും. മുംബൈ മേഖലാ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സിംഗപ്പൂരില്‍ എത്തി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.



Scroll To Top