Tuesday December 06, 2016
Latest Updates

സോളാര്‍ വിമാനത്തിന് സൂര്യപ്രകാശം കിട്ടിയല്ല !,പകുതി വഴിയ്ക്ക് നിലത്തിറക്കി

സോളാര്‍ വിമാനത്തിന് സൂര്യപ്രകാശം കിട്ടിയല്ല !,പകുതി വഴിയ്ക്ക് നിലത്തിറക്കി

ഇന്ധനം നിറയ്ക്കാതെ ലോകംചുറ്റുക എന്ന ലക്ഷ്യത്തോടെ യാത്ര തിരിച്ച സോളാര്‍ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് അപ്രതീക്ഷിതമായി നിലത്തിറക്കി. ജപ്പാനിലെ നഗോയ വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.

12 ഘട്ടങ്ങളടങ്ങിയ ദീര്‍ഘദൂര ദൗത്യത്തിന്റെ ഏഴാം ഘട്ടമായ ചൈന മുതല്‍ ഹവായ് വരെയുള്ള യാത്രക്കായി ഇന്നലെയായിരുന്നു വിമാനം ചൈനയിലെ ജിയാങ്ങ്‌സു പ്രവിശ്യയിലുള്ള നാന്‍ജിങ്ങ് ലുകൊ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും
യാത്ര തിരിച്ചത്.
ദൗത്യത്തിലെ 12 ഘട്ടങ്ങളില്‍ ഏറ്റവും വിഷമമേറിയതും ദൈര്‍ഘ്യം കൂടിയതുമായ യാത്രയായാണ് 8,175 കിലോമീറ്റര്‍ ദൂരമുള്ള ചൈന മുതല്‍ ഹവായ് ദ്വീപു വരെയുള്ള യാത്ര വിശേഷിപ്പിക്കപ്പെട്ടത്. യാത്രക്കിടെ വിമാനം അപ്രതീക്ഷിതമായി ജപ്പാനിലെ നഗോയയില്‍ ഇറക്കേണ്ടി വന്നതായി അധികൃതര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

മാര്‍ച്ചില്‍ അബുദാബിയില്‍ നിന്നു യാത്ര തിരിച്ച വിമാനം ഒമാന്‍, ഇന്ത്യ, ബര്‍മ്മ, ചൈന എന്നീ രാജ്യങ്ങളിലാണ് ഇതുവരെ ഇറങ്ങിയിരുന്നത്

Scroll To Top