Sunday December 17, 2017
Latest Updates

അയര്‍ലണ്ടില്‍ ഇനി സോളാര്‍ എനര്‍ജിയുടെ നാളുകള്‍,ഒന്നര ലക്ഷം വീടുകള്‍ സോളാര്‍ പദ്ധതി ഉപയോഗപ്പെടുത്തിയേക്കാമെന്നു സര്‍ക്കാര്‍

അയര്‍ലണ്ടില്‍ ഇനി സോളാര്‍ എനര്‍ജിയുടെ നാളുകള്‍,ഒന്നര ലക്ഷം വീടുകള്‍ സോളാര്‍ പദ്ധതി ഉപയോഗപ്പെടുത്തിയേക്കാമെന്നു സര്‍ക്കാര്‍

തുള്ളാമോര്‍ :ഇനി സോളാറിന്റെ കാലമാകുമോ?.ഇ.എസ്.ബിയും ബോര്‍ഡ് ന മോണയും സംയുക്തമായി റോസ് കോമണ്‍,ഒഫാലി,കില്‍ഡയര്‍ എന്നി കൗണ്ടികളിലെ നാല് കേന്ദ്രങ്ങളില്‍ സോളാര്‍ പ്ലാന്റുകള്‍ തുടങ്ങുന്നു.150 ,000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതിയാണ് ലഭിക്കുക.

2019 ഓടെ ഇത് സാധ്യമാകുമെന്നു കരുതുന്നു പദ്ധതി തുടങ്ങുന്നതിനായി അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.കാര്‍ബണ്‍ രഹിത ഊര്‍ജം ലഭ്യമാക്കാന്‍ തന്റെ സ്ഥാപനം സമര്‍പ്പിക്കുകയാണെന്നു ഇ.എസ്.ബി ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഒ ഡോഹര്‍ടി പറയുന്നു.ഈ പ്രോജക്ട് രാജ്യം ഹൃദയം കൊണ്ട സ്വീകരിച്ചിരിക്കുകയാണ്.ബോര്‍ഡ് ന മോണയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ മൈക് ക്വിന്‍ പറയുന്നു.

ഒപ്പം സോളാര്‍ എനര്‍ജി ഉപയോഗിച്ച് ഇലക്ട്രിക്കല്‍ ഇന്സ്റ്റലേഷനുകള്‍ നടത്താനുള്ള നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളും കൂടുതല്‍ ഉദാരമാക്കാനാണ് ഉദ്ദേശം.

Scroll To Top