Tuesday February 28, 2017
Latest Updates

അയര്‍ലണ്ടിനെ ഇരുട്ടിലാക്കുന്ന സൂര്യഗ്രഹണം വരുന്നു

അയര്‍ലണ്ടിനെ ഇരുട്ടിലാക്കുന്ന സൂര്യഗ്രഹണം വരുന്നു

ഡബ്ലിന്‍: സൂര്യ വെളിച്ചം അല്‍പ്പനേരത്തേയ്ക്ക് പൂര്‍ണ്ണമായും അപ്രത്യക്ഷമാവുകയും ഇരുട്ട് പകലിനെ കീഴടക്കുകയും ചെയ്യുന്ന അപൂര്‍വ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ശാസ്ത്ര കുതുകികള്‍.മാര്‍ച്ച് മാസം 20ലെ സൂര്യഗ്രഹണം സൂര്യനെ പൂര്‍ണ്ണമായും ദൃഷ്ട്ടിയില്‍ നിന്നും മറയ്ക്കും വിധമുള്ളതാണെന്നാണ് പ്രവചനങ്ങള്‍.

യൂറോപ്പില്‍ സ്വാല്‍ബാര്‍ട്, നോര്‍വേ, ഫറവെ ദ്വീപുകള്‍ എന്നിവടങ്ങളില്‍ ആണ് പൂര്‍ണമായും ഇത് കാണാന്‍ സാധിക്കുന്നത്.ഏഷ്യയിലെയും ആഫ്രിക്കയിലെയും ഉത്തരകിഴക്ക് ഭാഗങ്ങളിലും ഭാഗികമായി കാണുവാന്‍ സാധിക്കും.

അയര്‍ലണ്ടില്‍ രാവിലെ 8.24 നോട് കൂടി ആരംഭിക്കുന്ന ഗ്രഹണം 9.29 ആകുമ്പോഴേയ്ക്കും പൂര്‍ണമായി സൂര്യനെ മറയ്ക്കും.10.37 വരെ ഗ്രഹണം നീണ്ടു നില്‍ക്കും.

പിന്‌ഹോള്‍ പ്രോജകട്രില്‍ കൂടി മാത്രമേ സൂര്യഗ്രഹണം വീക്ഷിക്കാന്‍ പാടുള്ളൂ.നഗ്‌നമായ കണ്ണുകള്‍ കൊണ്ടോ, റ്റെതസ്‌കോപ്പൊ ബൈനോകുലറോ പോലുള്ള ഉപകരണങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് തീര്‍ത്തും അപകടകരമാണ് എന്നാണ് അറിയിപ്പുകള്‍.

Scroll To Top