Friday December 02, 2016
Latest Updates

സരിതയും ബിജു രാധാകൃഷ്ണനും കുറ്റക്കാര്‍,മൂന്ന് വര്‍ഷം കഠിന തടവ് ,സരിതയ്ക്ക് ജാമ്യം 

സരിതയും ബിജു രാധാകൃഷ്ണനും കുറ്റക്കാര്‍,മൂന്ന് വര്‍ഷം കഠിന തടവ് ,സരിതയ്ക്ക് ജാമ്യം 

പത്തനംതിട്ട: രാഷ്ട്രിയ കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരും ബിജു രാധാകൃഷ്ണനുംകുറ്റക്കാരെന്ന് പത്തനംതിട്ട കോടതി കണ്ടെത്തി.മൂന്നു വര്‍ഷം കഠിന തടവാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. ബിജു രാധാകൃഷ്ണന്‍ 75 ലക്ഷം രൂപയും,സരിതാ നായര്‍ 45 ലക്ഷം രൂപയും പിഴ ഒടുക്കണം.എന്നാല്‍ ശിക്ഷാ കാലാവധി 5 വര്‍ഷത്തിന് താഴെയായതിനാല്‍ സരിതാ നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.അതേ സമയം ഭാര്യയുടെ  മരണവുമായി ബന്ധപ്പെട്ട ഇപ്പോള്‍ തന്നെ ജയിലിലായ ബിജു അവിടെ തന്നെ തുടരും.

കേസില്‍ അപ്പീല്‍ നല്കുമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.സത്യം കണ്ടെത്താത്തില്‍ വിഷമം ഉണ്ടെന്ന് സരിത പറഞ്ഞു

സരിത നായരും ബിജു രാധാകൃഷ്ണനും പ്രതികളായകേസില്‍ ഇതാദ്യമായി പറഞ്ഞ വിധി തന്നെ അവര്‍ക്ക് എതിരായി.
1.19 കോടി രൂപയുടെ തട്ടിപ്പുകേസില്‍ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് ജയകൃഷ്ണനാണ് വിധി പറഞ്ഞത്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത രണ്ടാം പ്രതിയുമാണ്. സോളാര്‍ പ്‌ളാന്റ് സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണനും സരിതയും പ്രവാസിയായ ഇടയാറന്‍മുള സ്വദശിയായ ബാബുരാജില്‍നിന്ന് പണം തട്ടിയെടുത്തു എന്നാണ് കേസ്.
ആള്‍മാറാട്ടം, ഗൂഡാലോചന, കൃത്രിമരേഖകള്‍ ചമക്കല്‍ , വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. സോളാര്‍ കേസിലെ ഏറ്റവും വലിയ തുകയുടെ തട്ടിപ്പുകേസാണിത്. കേസില്‍ 34 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കുകയും 77 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
വിധി കേള്‍ക്കാന്‍ പ്രതികളായ സരിത നായരും ബിജു രാധാകൃഷ്ണനും ഇന്നു കോടതിയിലെത്തി.ബിജു ഇപ്പോള്‍ തന്നെ ജയിലില്‍ ആണ്.സരിതക്കുവേണ്ടി അഡ്വ. പ്രിന്‍സ് പി.തോമസും ബിജുവിനുവേണ്ടി അഡ്വ.ജയ്‌സണ്‍ മാത്യുവുമാണു കോടതിയില്‍ ഹാജരായത്.ആര്‍. പ്രദീപ് കുമാറാണു പബ്‌ളിക് പ്രോസിക്യൂട്ടര്‍.

Scroll To Top