Saturday September 23, 2017
Latest Updates

സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പിഴശിക്ഷ,ഒരു കോടി അറുപത്തിയൊന്നു ലക്ഷം ആറ് മാസത്തിനുള്ളില്‍ നല്‍കണം

സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പിഴശിക്ഷ,ഒരു കോടി അറുപത്തിയൊന്നു ലക്ഷം ആറ്  മാസത്തിനുള്ളില്‍ നല്‍കണം

ബംഗളൂരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിഴ ശിക്ഷ. വ്യവസായി എം.കെ.കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസിലാണ് ബംഗളൂരു സിറ്റി അഡിഷണല്‍ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധി. 1,60,85,700 രൂപ പരാതിക്കാരന് ആറ് മാസത്തിനകം തിരിച്ച് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ആറ് പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.

പദ്ധതിയ്ക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നു കാണിച്ച്  എം.കെ കുരുവിളയാണ് റിക്കവറി സ്യൂട്ട് ഫയല്‍ ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ ബന്ധു എന്ന് പരിചയപ്പെടുത്തിയ ആന്‍ഡ്രൂസ് വഴിയാണ് ഉമ്മന്‍ചാണ്ടിയുമായി പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണില്‍ വിളിച്ച് ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നു. പലപ്പോഴായി ഒരു കോടി 35 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. തുക ആറ് മാസത്തിനം പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്

 

Scroll To Top