Wednesday August 23, 2017
Latest Updates

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പു നടത്തുന്നവരുടെ പേരുകള്‍ മൂന്നുമാസത്തില്‍ ഒരിക്കല്‍ പരസ്യപ്പെടുത്തും

സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പു നടത്തുന്നവരുടെ പേരുകള്‍ മൂന്നുമാസത്തില്‍ ഒരിക്കല്‍ പരസ്യപ്പെടുത്തും

ഡബ്ലിന്‍:ഏതെങ്കിലും വിധത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് നടത്തുന്നവരുടെ പേരുകള്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍.മൂന്നുമാസത്തില്‍ ഒരിക്കല്‍ തട്ടിപ്പുകാരുടെ പേരുകളും ഫൈന്‍ തുകയും പുറത്തുവിടും.മാത്രമല്ല ഇവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് ഏത് ബെനഫിറ്റാണോ അതില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്യും.പുതിയ സോഷ്യല്‍ വെല്‍ഫെയര്‍ ബില്‍ പുറത്തിറക്കി കൊണ്ട് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ലിയോ വരേദ്കറാണ് സര്‍ക്കാരിന്റെ പുതിയ നീക്കം വ്യക്തമാക്കിയത്.പാര്‍ലമെന്റിന്റെ സമ്മര്‍ സമ്മേളനത്തില്‍ ബില്‍ നിയമമായി അവതരിപ്പിക്കും.

സ്വവര്‍ഗ ദമ്പതികള്‍ക്കോ,പാര്‍ട്ണര്‍മാര്‍ക്കോ ഒക്കുപ്പേഷണല്‍ പെന്‍ഷന്‍ സ്‌കീമിന് അര്‍ഹത നല്‍കാനുള്ള നടപടികളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിമിതമായ സാഹചര്യങ്ങളില്‍ സ്വവര്‍ഗദമ്പതികള്‍ക്ക് സ്പൗസ് പെന്‍ഷനും ലഭിക്കും

Scroll To Top