Saturday December 03, 2016
Latest Updates

മരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് 82കാരിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് പിടികൂടി

മരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് 82കാരിയുടെ സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പ് പിടികൂടി

ഡബ്ലിന്‍:മരണപ്പെട്ട സ്ത്രീയുടെ വിവരങ്ങളുപയോഗിച്ച് സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നും 200,000 യൂറോയുടെ ആനുകൂല്യം നേടിയെടുത്ത 82കാരിയായ സ്ത്രീ തടവ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ഡബ്ലിനിലെ പോര്‍ട്ട്‌ലാന്‍ഡ് റോ സ്വദേശിനിയായ മേരി കല്ലനാണ് പ്രായാധിക്യം മൂലം ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടത്.

തന്റെ പങ്കാളിയുടെ മരണപ്പെട്ട ഭാര്യയുടെ വിവരങ്ങള്‍ ഉപയോഗിച്ച് 1987 മുതല്‍ തൊഴിലില്ലായ്മാ വേതനം, വാടക, പാചക വാതക അലവന്‍സുകള്‍, പ്രീ റിട്ടയര്‍മെന്റ് പേയ്‌മെന്റ്‌സ്, പെന്‍ഷന്‍ പേയ്‌മെന്റ്‌സ് തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഇവര്‍ നേടിയെടുക്കുകയായിരുന്നു. അതേസമയം ഇവര്‍ കഴിഞ്ഞ വര്‍ഷം വരെ പല ജോലികള്‍ ചെയ്ത് കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത് എന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു ശിക്ഷയൊന്നും വിധിക്കാതെ ഇവരെ വെറുതെ വിട്ടത്.

കള്ളം പിടിക്കപ്പെട്ടതോടെ ഇവര്‍ക്ക് ആഴ്ചയില്‍ ഇനി 35 യൂറോ മാത്രമാണ് സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നും പെന്‍ഷനായി ലഭിക്കുക.

Scroll To Top