Saturday December 10, 2016
Latest Updates

പാര്‍ട്ട് ടൈം ജോലിയുപേക്ഷിച്ച് വെല്‍ഫയര്‍ പണംകൈപറ്റുന്നവരുടെ ഏണ്ണം കൂടുന്നതായി പഠനം

പാര്‍ട്ട് ടൈം ജോലിയുപേക്ഷിച്ച് വെല്‍ഫയര്‍ പണംകൈപറ്റുന്നവരുടെ ഏണ്ണം കൂടുന്നതായി പഠനം

ഡബ്ലിന്‍ :സാമൂഹികക്ഷേമ സഹായങ്ങള്‍ ജനങ്ങള്‍ പാര്‍ട്ട്‌ടൈം തൊഴില്‍ ചെയ്യുന്നതിന് നിരുത്സാഹമായി മാറരുതെന്ന നിര്‍ദ്ദേശവുമായി നാഷണല്‍ കോംപറ്റിറ്റിവ്‌നെസ്സ് കൗണ്‍സില്‍. പല സഹായങ്ങളും ലഭിക്കുന്നതിനായി കിട്ടിയ പാര്‍ട്‌ടൈം തൊഴില്‍ ഉപേക്ഷിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായാണ് സമിതി വിലയിരുത്തുന്നത്.പാര്‍ട്ട്‌ടൈം തൊഴില്‍ ഉപേക്ഷിക്കുന്നവര്‍ ്കൂടിയ തോതിലുള്ള ആനുകൂല്യങ്ങള്‍ സാമൂഹ്യ ക്ഷേമവകുപ്പില്‍ നിന്നും ഇപ്പോള്‍ ലഭിച്ചു വരുന്നുണ്ട്

അയര്‍ലണ്ടിലെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ മികച്ച രീതിയിലുള്ള പദ്ധതികള്‍തന്നെ നടപ്പിലാക്കണമെന്ന് കൗണ്‍സില്‍ നിര്‍ദേശിക്കുന്നുണ്ട് .തൊഴില്‍ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ മികച്ച രീതിയില്‍ ഉള്ളതായാല്‍ മാത്രമേ തൊഴില്‍ സാധ്യതകളും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിച്ചാല്‍ ജനങ്ങള്‍ തൊഴിലുകളില്‍ നിന്നും അകന്നുമാറിനില്‍ക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും എന്‍സിസി ചെയര്‍മാന്‍ ഡോണ്‍ ത്രോണ്‍ഹില്‍ പറഞ്ഞു.

മികച്ചതും ശക്തമായതുമായ സാമ്പത്തിക സ്ഥിതി പരസ്പര പൂരകങ്ങളായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സെക്റ്ററുകളെ അനുസരിച്ചിരിക്കുമെന്നും ഡോണ്‍ കൂട്ടിച്ചേര്‍ത്തു. നിര്‍മ്മണമേഖല മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കേണ്ടത് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന് ആവശ്യമാണെന്നും ഡോണ്‍ ത്രോണ്‍ഹില്‍ പറഞ്ഞു. ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ താമസ സൗകര്യത്തിനായുള്ള കെട്ടിടങ്ങളും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കെട്ടിടങ്ങളും ഒരേപോലെ പ്രാധാന്യം നല്‍കപ്പെടേണ്ടതുമാണ്.

കമേര്‍ഷ്യല്‍ പ്രോപര്‍ട്ടികളുടെ സൈറ്റ് വാല്യു ടാക്‌സുകളെക്കുറിച്ച് മൂല്യനിര്‍ണ്ണയം നടത്താനും കൗണ്‍സില്‍ ശുപാര്‍ശചെയ്യുന്നുണ്ട്.
മുന്‍നിര വ്യാപാര കമ്പനികളുടെ തലവന്‍മാരും എന്‍സിസിയില്‍ അംഗങ്ങളാണ്.പേപല്‍സ് തലവന്‍ ലൂയിസ് ഫെലാന്‍, ഗ്ലെന്‍ഡിംപ്ലക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് സീന്‍ ഒ’ഡ്രിസ്‌കോള്‍ തുടങ്ങിയ പ്രമുഖരും എന്‍സിസി അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.തൊഴിലുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ആക്ഷന്‍ പ്ലാനിനെ സംബന്ധിച്ച കാര്യങ്ങളാണ് എന്‍സിസി നല്‍കിയറിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നത്. വിപുലമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവണമെന്നും എന്‍സിസി നിര്‍ദ്ദേശിക്കുന്നുണ്ട്.

Scroll To Top