Sunday December 04, 2016
Latest Updates

അര്‍ഹതയില്ലാതെ വാങ്ങുന്ന സോഷ്യല്‍ വെല്‍ഫെയര്‍ തിരിച്ചു പിടിയ്ക്കാന്‍ തീവ്രശ്രമം,അവധിയ്ക്ക് നാട്ടില്‍ പോകുന്നവരെയും ലക്ഷ്യമിടുന്നു

അര്‍ഹതയില്ലാതെ വാങ്ങുന്ന സോഷ്യല്‍ വെല്‍ഫെയര്‍ തിരിച്ചു പിടിയ്ക്കാന്‍ തീവ്രശ്രമം,അവധിയ്ക്ക് നാട്ടില്‍ പോകുന്നവരെയും ലക്ഷ്യമിടുന്നു

ഡബ്ലിന്‍:ചൈല്‍ഡ് ബെനഫിറ്റ് അടക്കമുള്ള എല്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഇടപാടുകളില്‍ നിന്നുമായി അര്‍ഹതയില്ലാത്ത സഹായധനം കൈപ്പറ്റിയവരില്‍ നിന്നും ഐറിഷ് സര്‍ക്കാര്‍ തിരിച്ചു പിടിച്ചത് 83 മില്യണ്‍ യൂറോ! ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശരിയായ ആളുകള്‍ക്ക് ശരിയായ ധനസഹായം നല്‍കുക എന്നതാണ് തന്റെ വകുപ്പിന്റെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ഉപപ്രധാനമന്ത്രി കൂടിയായ ജോണ്‍ ബര്‍ട്ടന്‍ വ്യക്തമാക്കി. അര്‍ഹതയില്ലാതെ ധനസഹായം വാങ്ങിയതിന് 360 കേസുകള്‍ വിചാരണയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

2016ല്‍ നടത്താനിരിക്കുന്ന പദ്ധതികളുടെ വിവരങ്ങളും റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഒരു മില്ല്യണോളം വരുന്ന അപേക്ഷകളില്‍ നിന്നും തട്ടിപ്പുകാരെ ഒഴിവാക്കിയും, അര്‍ഹതയുള്ളവരെ മാത്രം പരിഗണിച്ചും 510 മില്ല്യണ്‍ യൂറോയോളം ലാഭിക്കാന്‍ വകുപ്പിന് പദ്ധതിയുണ്ട്. ഒന്നിലേറെ അപേക്ഷകള്‍ നല്‍കിയവരെ കണ്ടെത്തുക, വെളിപ്പെടുത്താത്ത സ്വത്തുവിവരങ്ങള്‍ കണ്ടെത്തുക, തട്ടിപ്പുകാരെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക എന്നിവയും 2016ലെ പദ്ധതികളായി റിപ്പോര്‍ട്ട് പറയുന്നു. പൊതുഖജനാവില്‍ നിന്നും പണം ചെലവഴിച്ച് നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാനും തീരുമാനമുണ്ട്.

മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ടാഴ്ച്ച വരെ ഹോളിഡേയ്‌സില്‍ ആയിരിക്കുന്നവരടക്കമുള്ളവരില്‍ നിന്നും ചൈല്‍ഡ് ബെനഫിറ്റ് തിരിച്ചു പിടിയ്ക്കാറില്ലെങ്കിലും അഞ്ചാഴ്ചയിലധികം നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെലവഴിച്ച നിരവധി മലയാളികളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ചൈല്‍ഡ് ബെനഫിറ്റ് തിരിച്ചു പിടിച്ചിരുന്നു.ഇമിഗ്രേഷന്‍ കൌണ്ടറിലെ ഉദ്യോഗസ്ഥന്‍ വിശദീകരണം ചോദിച്ചാല്‍ കൃത്യമായ കാരണം പറഞ്ഞില്ലെങ്കില്‍ ഒരുമാസം അവധിക്ക് പോയി മടങ്ങിയവരില്‍ നിന്നും പോലും ചൈല്‍ഡ് ബെനെഫിറ്റ് തിരിച്ചു പിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Scroll To Top