Friday May 26, 2017
Latest Updates

ഭാര്യയുടെ ജോലി മറച്ച് വെച്ച് സോഷ്യല്‍ വെല്‍ഫയര്‍ ബെനിഫിറ്റ് നേടിയ ഭര്‍ത്താവിന് ശിക്ഷ 

ഭാര്യയുടെ ജോലി മറച്ച് വെച്ച്   സോഷ്യല്‍ വെല്‍ഫയര്‍ ബെനിഫിറ്റ്  നേടിയ ഭര്‍ത്താവിന് ശിക്ഷ 



ഡബ്ലിന്‍: ഭാര്യയ്ക്ക് ജോലി ഉണ്ടെന്ന വിവരം മറച്ച് വെച്ച് 12, 000 യൂറോ ബെനിഫിറ്റ് ആയി നേടിയ കമ്പനി ഡയറക്ടര്‍ക്ക് തടവ് ശി്ക്ഷ. ഡബ്ലിനിലെ ബാലിഫെര്‍മോട്ടില്‍ നിന്നുള്ള നഥാനിയേല്‍ എ്ന്ന മുപ്പത്തിമൂന്ന്കാരനാണ് സോഷ്യല്‍ വെല്‍ഫയര്‍ കണ്‍സോളിഡേഷന്‍ ആക്ട് പ്രകാരം ശിക്ഷ കാത്തിരിക്കുന്നത്. ഭാര്യയുടെ ജോലി വിവരം മറച്ചു വെച്ച് ജോബ് സീക്കര്‍ അലവന്‍സ് നേടിയ ഇയാള്‍ താന്‍ തട്ടിയെടുത്ത 12, 260 യൂറോയില്‍ 3950 യൂറോ തിരിച്ച് അടച്ചിട്ടുണ്ട്.

2,500 യൂറോ പിഴയും ആറു മാസത്തെ തടവ് ശിക്ഷയുമാണ് ഇയാള്‍ക്ക് ലഭിക്കാന്‍ ഇടയുളള ശിക്ഷ. 

Scroll To Top