Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ മലയാളി വിദ്യാര്‍ഥിനിയെ സോഷ്യല്‍ വെല്‍ഫയര്‍ ഏറ്റെടുത്ത സംഭവത്തില്‍ പ്രതിഷേധമുയരണം…

അയര്‍ലണ്ടില്‍ മലയാളി വിദ്യാര്‍ഥിനിയെ സോഷ്യല്‍ വെല്‍ഫയര്‍ ഏറ്റെടുത്ത സംഭവത്തില്‍ പ്രതിഷേധമുയരണം…

ലിമറിക്ക്:കൌണ്ടി ക്ലയറിലെ മലയാളി കുടുംബത്തിലെ വിദ്യാര്‍ഥിനിയെ സോഷ്യല്‍ വെല്‍ഫയര്‍ സംരക്ഷണത്തില്‍ ഏറ്റെടുത്ത സംഭവത്തില്‍ പരക്കെ പ്രതിഷേധം.രക്ഷിതാക്കളോട് പോലും കൃത്യമായ ആശയ വിനിമയം നടത്താതെയാണ് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി നടപടി സ്വീകരിച്ചത് എന്നാണ് ആക്ഷേപം.

കുട്ടിയുടെ കൈയ്യില്‍ കണ്ട ചെറിയ പരിക്കിനെ കുറിച്ച് ചോദിച്ചറിഞ്ഞ സ്‌കൂള്‍ അധികൃതരാണ് പരാതി നല്കിയത്.തുടര്‍ന്ന് കൌണ്‍സിലിംങ്ങിനു വിളിപ്പിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയുടെ സംരക്ഷണത്തിലേയ്ക്ക് അയയ്ക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച്ച രക്ഷിതാക്കളെ സ്‌കൂളിലേയ്ക്ക് വിളിപ്പിച്ചു വിശദീകരണം എടുത്തിരുന്നു.കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് രക്ഷിതാക്കള്‍ ചെയ്തിരിക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും അനന്തര നടപടികള്‍ ഉണ്ടാവുമെന്ന് അറിയുകയും ചെയ്തതിനെ തുടര്‍ന്ന് അവര്‍ കൌണ്ടി ക്ലയര്‍ വിട്ടു പോയതായാണ് അഭ്യൂഹം.ഒപ്പം പഠിക്കുന്ന മലയാളി സുഹൃത്തുക്കളോട് പോലും ആശയ വിനിമയം നടത്താന്‍ കുട്ടിയെ അനുവദിക്കുന്നില്ലെന്നും പറയപ്പെടുന്നു

രക്ഷിതാക്കാള്‍ കൌണ്ടി ക്ലയര്‍ വിട്ട വിവരം ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയുടെ കീഴിലായ 14 വയസുകാരിയായ പെണ്‍കുട്ടി ഇനിയും അറിഞ്ഞിട്ടില്ല.കുട്ടിയെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കുവാന്‍ ഉള്ള ഒരുക്കത്തിലാണ് രക്ഷിതാക്കള്‍ എന്നും കരുതപ്പെടുന്നു.ഇവര്‍ക്ക് നാല് വയസുള്ള മറ്റൊരു പെണ്‍കുഞ്ഞു കൂടിയുണ്ട്.


കുടിയേറ്റക്കാര്‍ക്ക് ആശയവിനിമയത്തിനുള്ള ഭാഷാപരമായ കുറവുകള്‍ മനസിലാക്കാതെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി പെട്ടന്ന് നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിക്കുന്ന സംഭവമായിരിക്കുകയാണ്.ഓരോ സംസ്‌കാരത്തിലും അനുവര്‍ത്തിക്കുന്ന സ്വാഭാവികമായ ലഘു ശിക്ഷാരീതികള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ എന്നതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ക്കെതിരെ കുടിയേറ്റ സമൂഹം ഒന്നടങ്കം പ്രതിഷേധിക്കേണ്ടതാണ്.

Scroll To Top