Saturday May 26, 2018
Latest Updates

ജോബ് സീക്കിംഗ് അലവന്‍സ് വാങ്ങുന്നവര്‍ അയര്‍ലണ്ട് വിട്ട് മറ്റ് രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിക്കാന്‍ നിര്‍ദ്ദേശം

ജോബ് സീക്കിംഗ് അലവന്‍സ് വാങ്ങുന്നവര്‍ അയര്‍ലണ്ട് വിട്ട് മറ്റ് രാജ്യങ്ങളില്‍ ജോലിക്ക് ശ്രമിക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍:ജോലി തേടുന്നവരോട് വിദേശത്ത് ജോലിക്ക് ശ്രമിക്കാന്‍ നിര്‍ദ്ദേശവുമായി സാമൂഹിക സുരക്ഷ വകുപ്പ്. തൊഴിലില്ലായ്മ വേതനം വാങ്ങുന്ന 13000ഓളം പേര്‍ക്ക് കത്ത് വഴിയാണ് ഇക്കര്യം അറിയിച്ചത്.

ജര്‍മ്മനി, സ്‌പെയിന്‍,നോര്‍വ്വേ എന്നീ രാജ്യങ്ങളാണ് വകുപ്പിന്റെ നിര്‍ദ്ദേശത്തിലുള്ള രാജ്യയങ്ങള്‍. തൊഴില്‍ തേടുന്നവര്‍ക്ക് അവസരങ്ങളെപ്പറ്റി ധാരണയുണ്ടാക്കാനാണ് ഗവണ്‍മെന്റ് നേരിട്ട് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഗവണ്‍മെന്റിന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷത്തുനിന്നും നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ച് വരുന്ന തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് സാമൂഹിക സുരക്ഷ വകുപ്പിന്റെ അഭ്യര്‍ഥന

Scroll To Top