Thursday December 08, 2016
Latest Updates

സ്വയം തൊഴില്‍ ചെയ്ത് പൊളിഞ്ഞു പോയാലും അയര്‍ലണ്ടില്‍ ഇനി തൊഴില്‍ രഹിത വേതനത്തിന് അര്‍ഹതയുണ്ടാകുമെന്ന് മന്ത്രി വരേദ്കര്‍.സ്വയം തൊഴില്‍ മേഖലയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ലക്ഷ്യം

സ്വയം തൊഴില്‍ ചെയ്ത് പൊളിഞ്ഞു പോയാലും അയര്‍ലണ്ടില്‍ ഇനി തൊഴില്‍ രഹിത വേതനത്തിന് അര്‍ഹതയുണ്ടാകുമെന്ന് മന്ത്രി വരേദ്കര്‍.സ്വയം തൊഴില്‍ മേഖലയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ലക്ഷ്യം

ഡബ്ലിന്‍:സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും തൊഴില്‍രഹിതവേതനം നടപ്പാക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍.ഏതെങ്കിലും കാരണവശാല്‍ സ്വയം തൊഴില്‍ സംരംഭം പരാജയത്തിലേക്ക് പോയാല്‍ അവരെ സംരക്ഷിക്കാനുള്ള പദ്ധതിയയാവും ഇത് നടപ്പാക്കുക.അടുത്ത ബജറ്റില്‍ തന്നെ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ഡോള്‍(തൊഴില്‍രഹിതവേതനം) ഉള്‍പ്പെടുത്തുവാനുള്ള  നടപടികള്‍ സ്വീകരിക്കുമെന്നും സോഷ്യല്‍ പ്രൊട്ടക്ഷന്‍ മന്ത്രി ഉറപ്പു നല്‍കി.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ ബജറ്റില്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുടെ ടാക്‌സ് ക്രഡിറ്റ് ഒറ്റയടിക്ക് 400 യൂറോയാണ് വര്‍ദ്ധിപ്പിച്ചത്.

സ്വായം തൊഴില്‍ ചെയ്യുകയും,പിആര്‍ എസ് ഐ അടയ്ക്കുകയും ചെയ്യുന്നവരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.അത് ഏറ്റെടുത്തു നടപ്പാക്കുന്നത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.മന്ത്രി പറഞ്ഞു.’ബിസിനസ് പൊളിഞ്ഞാലും സര്‍ക്കാര്‍ അവര്‍ക്കു തുണയാകും’

ലിയോ വരേദ്കറുടെ പ്രഖ്യാപനത്തിന് എതിരെ എതിര്‍പ്പുകളും ഉയര്‍ന്നു കഴിഞ്ഞു.ഫിനഗേല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിലാണ് ഇത്തരം പ്രഖ്യാപനങ്ങള്‍ ലിയോ നടത്തുന്നത് എന്നാണ് ചില പ്രതിപക്ഷ ടി ഡി മാര്‍ പ്രതീകരിച്ചത്.ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്തു പൂട്ടി നഷ്ടത്തില്‍ പോകുന്ന സ്വയം തൊഴില്‍ കാരെ സംരക്ഷിക്കണമെങ്കില്‍ മില്യണുകള്‍ വേണ്ടിവരുമെന്നാണ് അവരുടെ വാദം.

Scroll To Top