Friday December 09, 2016
Latest Updates

പ്രവേശനം 16 വയസിന് ശേഷം മാത്രം,ലക്ഷക്കണക്കിന് കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കപ്പെടും 

പ്രവേശനം 16 വയസിന് ശേഷം മാത്രം,ലക്ഷക്കണക്കിന് കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിവാക്കപ്പെടും 

ഡബ്ലിന്‍;സോഷ്യല്‍ മീഡിയയില്‍ 16 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം വരുന്നു.യൂറോപ്യന്‍ യൂണിയന്‍ പുതുവര്‍ഷത്തില്‍ പരിഗണിക്കുന്ന നിയമം അനുസരിച്ച് ഇനി മുതല്‍ 13മുതല്‍ 16 വരെവയസുള്ളവര്‍ക്ക് ഫെയ്‌സ്ബുക്ക് , സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാ ഗ്രാം, ഇമെയില്‍ എന്നിവ ഉയോഗിക്കണമെങ്കില്‍ രക്ഷകര്‍ത്താക്കളുടെ അനുമതി വേണം. 
സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമം കഴിഞ്ഞ ആഴ്ചയാണ് അധികൃതര്‍ പരിഷ്‌കരിച്ചത്. അതായത് 16 വയസില്‍ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കയറണമെങ്കിലോ, ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെങ്കിലോ രക്ഷകര്‍ത്താക്കളുടെ അനുമതി വേണ്ടിവരും. 

ഭരണ നേതൃത്വത്തിനു മുന്നില്‍ ചര്‍ച്ചയാകുന്ന ഈ നിയമം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് തലവേദനയാകും എന്ന കാര്യത്തില്‍ സംശയമില്ല. യുറോപ്പിലെയും അമേരിക്കയിലെയും നിലവിലുള്ള നിയമമനുസരിച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, സ്‌നാപ്ചാറ്റ്, ഗൂഗില്‍ എന്നിവ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 13 ആണ്.പുതിയ നിയമത്തിനു അനുമതി ലഭിക്കുകയാണെങ്കില്‍ വ്യാഴാഴ്ച ഇത് യൂറോപ്യന്‍ പാര്‍ലമെന്റിലെ സിവില്‍ ലിബര്‍ട്ടീസ് , ജസ്റ്റീസ്, ആഭ്യന്തര കമ്മിറ്റി എന്നിവിടങ്ങളില്‍ വോട്ടിനിടും. തുടര്‍ന്നു മാത്രമേ പുതുവര്‍ഷത്തില്‍ ഈ നിയമത്തിനു ഔപചാരികമായ അംഗീകാരം നല്കുകയുള്ളൂ.

പുതിയതായി നടപ്പിലാക്കുന്ന നിയമം ലംഘിക്കപ്പെടുന്നവര്‍ കമ്പനിയുടെ വരുമാനത്തിന്റെ നാലു ശതമാനം പിഴ അടയ്‌ക്കേണ്ടി വരും.നിലവില്‍ അക്കൌണ്ട് ഉള്ളവരെ അനുവദിച്ചാല്‍ പോലും വന്‍കിട കമ്പനികള്‍ക്ക് ലക്ഷക്കക്കിന് യൂറോ പിഴ അടയ്ക്കണം. അതുകൊണ്ട് തന്നെ കുട്ടികളെ ഒഴിവാക്കാന്‍ കമ്പനികളും നിര്‍ബന്ധിതരാവും.ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ശേഷമാണ് യുറോപ്യന്‍ യൂണിയനില്‍ പുതിയ നിയമത്തിനു സാധ്യത തെളിഞ്ഞത്. നാലു വര്‍ഷത്തോളം ഇതിനായി പ്രവര്‍ത്തിച്ചു. കുട്ടികളെ ബുള്ളിയിംഗ് ആക്രമണത്തിനിരയാക്കാതിരിക്കുക എന്ന ലക്ഷ്യം കൂടി ഈ നിയമം ഉന്നം വയ്ക്കുന്നു.









.

Scroll To Top