Monday May 29, 2017
Latest Updates

ഡബ്ലിന്‍ സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ദിന നൃത്തമത്സരം:മലയാളി സംഘത്തിന് ഒന്നാം സ്ഥാനം 

ഡബ്ലിന്‍ സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ദിന നൃത്തമത്സരം:മലയാളി സംഘത്തിന് ഒന്നാം സ്ഥാനം 

ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലാ സിവിക് തിയേറ്ററില്‍ നടന്ന സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ദിനാഘോഷത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് അവതരിപ്പിച്ച ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.

കോറിയോഗ്രാഫര്‍ ഹണി ജോര്‍ജിന്റെ നേതൃത്വത്തില്‍ മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം തുടങ്ങിയവ കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ഡാന്‍സില്‍ സിനിമാറ്റിക് ഡാന്‍സും ഉള്‍പ്പെടുത്തിയിരുന്നു.

ഹണി ജോര്‍ജ്, ആന്‍ജല മേരി ജോസ്, ബ്രോണ പെരേപ്പാടന്‍, ആഷ്‌ലി ബിജു റോസ് മേരി റോയ്, റിയാ ഡൊമിനിക്, റിയാ സെബാസ്റ്റിയന്‍, ഹേമിയ ഹണി, ഹേമലിന്‍ സാജു, ആന്‍മേരി ജോയി, അലീഷാ ചാക്കോ, ലാമിയ ഹണി, നോലിന്‍ സാജു എന്നിവരായിരുന്നു ഡാന്‍സ് അവതരിപ്പിച്ചത്.kattu

ബിജു വൈക്കത്തിന്റെ നേതൃത്വത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അവതരിപ്പിച്ച ചെണ്ടമേളത്തില്‍ ഫാ.ജോസഫ് വെള്ളനാല്‍, ഷൈബു കൊച്ചിന്‍, റോയി പേരയില്‍, ജോണ്‍സണ്‍ ചക്കാലക്കല്‍, ജയന്‍ തോമസ്, രാജു കുന്നക്കാട്ട്, സണ്ണി ഇളംകുളം, ബിനോയി കുടിയിരിക്കല്‍, ബെന്നി ജോസ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

വാര്‍ത്ത: രാജു കുന്നക്കാട്ട്

Scroll To Top