Sunday December 04, 2016
Latest Updates

കൗണ്‍സില്‍ വീടുകള്‍ വെറുതെ കിടക്കുമ്പോഴും ഭവന പ്രതിസന്ധി!

കൗണ്‍സില്‍ വീടുകള്‍ വെറുതെ കിടക്കുമ്പോഴും ഭവന പ്രതിസന്ധി!
ഡബ്ലിൻ:അയര്‍ലണ്ടില്‍ മൊത്തം 2,600 കൗണ്‍സിലുകള്‍ ഒഴിഞ്ഞു കിടക്കുന്നതായി സർക്കാർ രേഖകൾ. ഭവന പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന രാജ്യത്തെ ഞെട്ടിക്കുന്നതാണ് ഈ വിവരം. ഓരോ തദ്ദേശ ഭരണ സ്ഥാപത്തില്‍ നിന്നും വീതം വിവരാവകാശ നിയപ്രകാരം ശേഖരിക്കപ്പെട്ട കണക്കുകളിലൂടെയാണ് ഈ വിവരം പുറത്ത് വന്നത്. 
പാര്‍പ്പിട ക്ഷാമം രൂക്ഷമായ പ്രതിസന്ധിക്കുന്ന സാഹചര്യത്തിലാണ് കൗണ്‍സിലുകളുടെ ഉടമസ്ഥതയിലുള്ള  ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കണക്കെടുത്തത്.കോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. സിറ്റിയില്‍ 424 വീടുകളും കൗണ്ടിയില്‍ 268 ഉം ഒഴിഞ്ഞു കിടക്കുന്നു. സിറ്റി കൗണ്‍സിലിന്റെ റീഫര്‍ബിഷ്‌മെന്റ് ബജറ്റ് 785,000 യൂറോ ആയിരുന്നു. കൗണ്ടിയുടേത് 132,000 യൂറോയും.
ഡബ്ലിനില്‍ 258 വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഗാള്‍വേ സിറ്റിയിലും കൗണ്ടിയിലുമായി 59 ഉം 165 ഉം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നതത്രേ. സാമൂഹിക പാര്‍പ്പിട പദ്ധതികള്‍ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടി നില്‍ക്കുന്ന ഈ സമയത്ത് പ്രാദേശിക ഭരണ സമിതികളുടെ ഉടമസ്ഥതയിലുള്ള ഇത്ര അധികം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നത്  ഞെട്ടിപ്പിക്കുന്നതാണ്.അത്യാവശ്യ അറ്റകുറ്റ പണികൾ നടത്തിയാൽ ഉപയോഗിക്കാവുന്നവയാണ് എല്ലാ വീടുകളും എന്നാണ് കൌണ്‍സിലുകൾ തന്നെ പറയുന്നത്.
Scroll To Top