Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ സോഷ്യല്‍ ഹൗസിംഗ് സൗകര്യം:അപേക്ഷിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം കുറയുന്നു 

അയര്‍ലണ്ടിലെ സോഷ്യല്‍ ഹൗസിംഗ് സൗകര്യം:അപേക്ഷിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം കുറയുന്നു 

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ പ്രദേശത്ത് സോഷ്യല്‍ ഹൌസിംഗിന് അപേക്ഷിച്ചവരുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകള്‍.42000ത്തില്‍ അധികം പേരാണ് സിറ്റി കൌണ്‍സിലിന്റെ സഹായം അപേക്ഷിച്ചിരിക്കുന്നത്.ഇതില്‍ പതിനായിരത്തോളം പേര്‍ ഫാമിലി അക്കോമോഡേഷന് വേണ്ടിയാണ് കൌണ്‍സില്‍ സഹായം തേടിയിരിക്കുന്നത്.

സിംഗിള്‍ ആയി താമസിക്കുവാന്‍ അപേക്ഷിച്ചവര്‍ മാത്രം 11,000 പേരാണ്.ഒന്‍പത് മക്കള്‍ ഉള്ള കുടുംബം അടക്കം കൌണ്‌സിലിന്റെ സഹായം തേടിയവരിലുണ്ട്.ഇവരൊക്കെ വര്‍ഷങ്ങള്‍ മുമ്പേ അപേക്ഷിച്ചിട്ടും സോഷ്യല്‍ ഹൌസിംഗ് സൗകര്യം കിട്ടാത്തവരാണ്.16500 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു.

ആര്‍ട്ടൈന്‍,കില്‍ബാരക്ക്,രഹ്നി,ബൂമോണ്ട്,കൂലോക്ക്.തുടങ്ങിയ പ്രദേശങ്ങളിലാണ് സോഷ്യല്‍ ഹൌസിംഗിന് വേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ നിലവിലുള്ളത്.അയ്യായിരത്തില്‍ അധികം പേരാണ് സോഷ്യല്‍ ഹൗസിംഗ് സൗകര്യം നോക്കിയിരിക്കുന്നത്.കൂടുതല്‍ വീടുകള്‍ അനുവദിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്ന് കൌണ്‍സില്‍ അധികാരികള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും അവയൊന്നും പ്രായോഗികമാകുന്നില്ലെന്ന് പരാതിയുയരുന്നുണ്ട്.

സിറ്റി/കൌണ്ടി കൌണ്‍സിലുകളുടെ കീഴിലുള്ള വീടുകള്‍ ആര്‍ക്ക് വേണമെങ്കിലും അപേക്ഷിക്കാമെങ്കിലും ,വരുമാനസാമൂഹ്യ മാനദണ്‍ഡങ്ങള്‍ കൂടി പരിഗണിച്ചാണ് അനുവദിക്കുന്നത്.എങ്കിലും കൂടിയ വരുമാനമുള്ളവര്‍ പോലും സിറ്റി കൌണ്‍സില്‍ വീടുകള്‍ക്കായി അപേക്ഷിക്കുന്നുണ്ട്.ഡബ്ലിന്‍,കോര്‍ക്ക്,ഗോള്‍വേ തുടങ്ങിയ നഗരങ്ങളില്‍ 42,000 യൂറോയില്‍ താഴെ വരുമാനമുള്ള ഫാമിലിയ്ക്ക് സോഷ്യല്‍ ഹൌസിംഗിന് അര്‍ഹതയുണ്ട്.മറ്റു പ്രദേശങ്ങളില്‍ ഈ പരിധി കുറവാണ്.എന്നാല്‍ വരുമാനം മാത്രം പരിഗണിച്ചല്ല അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നതിനാല്‍ അപേക്ഷിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും സോഷ്യല്‍ ഹൗസിംഗ് വീടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. 

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ സോഷ്യല്‍ ഹൌസിംഗിന് അപേക്ഷിക്കും എന്നതിനാല്‍ ഡബ്ലിന്‍ പോലെയുള്ള നഗരങ്ങളില്‍ അയല്‍ക്കാരായി കിട്ടുന്നവരുടെ സംസ്‌കാരം,തുലനം ചെയ്യാനാവാത്തതിനാല്‍ ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ വാടകയ്ക്കും,വീട് വാങ്ങുന്നതിനുമായി സിറ്റി കൌണ്‍സില്‍ ഹൌസിംഗ് സെക്ഷനില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് കുറവാണെന്ന് പറയപ്പെടുന്നു.എങ്കിലും റെന്റ് അലവന്‍സ് വാങ്ങിയെടുക്കാന്‍ മാത്രം സോഷ്യല്‍ ഹൌസിംഗ് ലിസ്റ്റില്‍ കയറിപറ്റിയിട്ടുള്ളവര്‍ ധാരാളമാണ്.

സോഷ്യല്‍ ഹൌസിംഗ് ലിസ്റ്റില്‍ നിങ്ങള്‍ ഉള്‍പ്പെട്ടാല്‍ റെന്റ് സപ്ലിമെന്റിന് അര്‍ഹത നേടാനുമാവും. സോഷ്യല്‍ ഹൌസിംഗിന് നിങ്ങള്‍ അര്‍ഹരാണോ എന്ന് താഴെ കാണുന്ന ലിങ്കില്‍ നിന്നും പരിശോധിക്കാം. 
http://www.citizensinformation.ie/en/housing/local_authority_and_social_housing/applying_for_local_authority_housing.html



Scroll To Top