Wednesday February 22, 2017
Latest Updates

സ്‌നോ ശക്തമാകും;എല്ലോ വാണിംഗ് 

സ്‌നോ ശക്തമാകും;എല്ലോ വാണിംഗ് 

ഡബ്ലിന്‍: അടുത്ത മൂന്ന് ദിവസങ്ങളില്‍ രാജ്യത്ത് ശീതക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. മൂന്ന് ദിവസങ്ങളിലും കനത്ത മഞ്ഞുവീഴ്ച്ചയുമുണ്ടാകാനിടയുണ്ട്. 

ഇന്നലെ ഡബ്ലിന്‍ നഗരമേഖലയില്‍ അടക്കം രാജ്യവ്യാപകമായി മഞ്ഞു പെയ്തു.ചിലയിടങ്ങളില്‍ 4 സെന്റി മീറ്റര്‍ ഉയരം വരെ ഉയരത്തില്‍ സ്‌നോ വീഴ്ച്ച്ചയുണ്ടായി.റണ്‍വെയിലടിഞ്ഞ മഞ്ഞ് നീക്കം ചെയ്യുന്നതിനായി 20 മിനിറ്റ് നേരത്തേക്ക് ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. 

അയര്‍ലണ്ടില്‍ ഇന്നും മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കും. കനത്ത മഞ്ഞുവീഴ്ച്ചയുമുണ്ട്. ഇടിയോട് കൂടിയുള്ള ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ഉച്ചയോടെ കാലാവസ്ഥ തെളിയുകയും മഞ്ഞുവീഴ്ച്ച കുറയുകയും ചെയ്‌തേക്കും. താപനില നാല് മുതല്‍ എട്ട് ഡിഗ്രി വരെയായി ഉയരും. എന്നാല്‍ വൈകീട്ടോടെ വീണ്ടും മഞ്ഞുമൂടിയ കാലാവസ്ഥയാകുമെന്നും മെറ്റ് ഐറിയന്‍ അറിയിച്ചു. നാളെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെയായി കുറഞ്ഞേക്കും. 

ബുധനാഴ്ച്ചയോടെ കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll To Top