Monday May 22, 2017
Latest Updates

മഞ്ഞുവീഴ്ച ; കാല്‍നട യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

മഞ്ഞുവീഴ്ച ; കാല്‍നട യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

സ്ലൈഗോ :അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച രൂക്ഷമായിക്കൊണ്ടിരിക്കെ വഴിയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍ദ്ദേശം. 8 സെന്റിമീറ്റര്‍ കനത്തിലാണ് മഞ്ഞു വീണു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാല്‍ നടക്കാര്‍ വീണു പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതല്‍. അതുകൊണ്ട് തന്നെ അപകടം ഒഴിവാക്കാന്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കാല്‍നട നട യാത്രക്കാര്‍ ഫുട്ട്പാത്തില്‍ കൂടി മാത്രമേ നടക്കാവൂ എന്നതാണ് ഏറ്റവും പ്രധാന നിര്‍ദ്ദേശം. ഫുട്ട്പാത്ത് ഇല്ലാത്ത സ്ഥലങ്ങളില്‍ റോഡിന്റെവലതുവശം ചേര്‍ന്ന് നടക്കുക. ഫുട്ട്പാത്തില്‍ നടക്കുമ്പോള്‍ തന്നെ തെന്നലില്ലാത്ത ചെരുപ്പിടുക. സാധിക്കുമെങ്കില്‍ വോക്കിംഗ് കൂടെ കയ്യില്‍ കരുതുക. കയ്യില്‍ ടോര്‍ച്ച് കരുതുന്നതും നല്ലതാണ്. കാറുകളും ട്രാക്കുകളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി നീങ്ങി അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കഴിവതും റോഡിലൂടെ നടക്കാതിരിക്കുക.

റോഡില്‍ കാഴ്ച മങ്ങുന്നതിനാല്‍ വഴി യാത്രക്കാര്‍ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. നിങ്ങളുടെ കാഴ്ചയെ മറയ്ക്കാത്ത വിധം വസ്ത്രം ധരിക്കുക. പെഡസ്ട്രിയന്‍ ക്രോസിംഗ് വഴി മാത്രം റോഡ് മുറിച്ച് കടക്കുക. ഐസുള്ള സ്ഥലങ്ങളില്‍ വേഗതയില്‍ നടക്കുന്നത് ഒഴിവാക്കുക. പടിക്കെട്ടുകള്‍ ഇറങ്ങുമ്പോഴും സാവധാനത്തില്‍ ഇറങ്ങുക.

Scroll To Top