Sunday December 04, 2016
Latest Updates

മഞ്ഞണിഞ്ഞു ഡബ്ലിന്‍ നഗരം,താപനില കുറയുന്നു

മഞ്ഞണിഞ്ഞു ഡബ്ലിന്‍ നഗരം,താപനില കുറയുന്നു

കില്‍ഡയറില്‍ നിന്നുള്ള ദൃശ്യം:

ഡബ്ലിന്‍ :കാത്തിരുന്ന സ്‌നോ അവസാനം ഡബ്ലിന്‍ നഗരത്തിലുമെത്തി.നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് രാവിലെ മുതല്‍ മഞ്ഞുപെയ്തു.ഇന്ന് അതിരാവിലെ മുതല്‍ മഞ്ഞും മഴയും വാഹനഗതാഗതത്തെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു

വിക്ലോ മലനിരകളില്‍ വളരെ ശക്തമായ സ്‌നോ വീഴ്ചയുണ്ടായി.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നും നാളയും കുറഞ്ഞ തോതില്‍ മഞ്ഞു വീഴ്ച തുടരുമെന്ന് കാലാവസ്ഥ മെറ്റ് എറാന്‍ അറിയിച്ചു.താപ നില 2 ഡിഗ്രി വരെ കുറയും

അയര്‍ലണ്ടിലുടനീളം അടുത്ത ദിവസങ്ങളില്‍ മോശപ്പെട്ട കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യതയെന്ന് മെറ്റ് എറാന്റെ മുന്നറിയിപ്പ്.വെള്ളിയാഴ്ച്ച രാവിലെ 10 മണി വരെ യെല്ലോ സ്‌നോ വാണിംഗ് പ്രഖ്യാപിച്ചിരുന്നു.

വാഹനങ്ങള്‍ വേഗത കുറച്ചു മാത്രമേ ഓടിയ്ക്കാവു എന്ന് എഎഎ കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്. സ്‌നോ പെയ്യുന്നതു കാരണം റോഡു ഗതാഗതം അപകടകരമായ അവസ്ഥയിലേയ്ക്ക് മാറിയേക്കാം എന്ന് എ എ എ അറിയിപ്പില്‍ പറയുന്നു.

ലിന്‍സ്റ്റര്‍ ,മോണഗന്‍,കാവന്‍,ഡോണഗേല്‍ മേഖലയില്‍ സ്‌നോ വീഴ്ച്ച ശക്തമായിരിക്കുമെന്ന് മെറ്റ് എറാന്‍ പറയുന്നു

കണക്റ്റ്,കാവന്‍,മോണഗണ്‍,ഡോണഗള്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് ഉച്ചവരെ യെല്ലോ സ്‌നോ /ഐസ് വാണിംഗ് ഏര്‍പ്പെടുത്തി.ഇവിടങ്ങളില്‍ 3 സെനറ്റി മീറ്റര്‍ വരെ ഉയരത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായേക്കും.ഹൌത്തില്‍ ഇന്ന് രാവിലെ മഞ്ഞു വീഴുന്ന കാഴ്ച്ച കാണാം ഇനി ….

Scroll To Top