Wednesday May 24, 2017
Latest Updates

സ്‌നോ വീണ്ടും,ഇന്ന് 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത 

സ്‌നോ വീണ്ടും,ഇന്ന് 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യത 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വരും ദിവസങ്ങളില്‍ കാറ്റും മഞ്ഞും ദുരിതം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ സ്‌നോ രാജ്യത്തിന്റെ വടക്ക്,പടിഞ്ഞാറ് മേഖലകളില്‍ ഉണ്ടാകുമെന്നാണ് മെറ്റ് എറാന്‍ മുന്നറിയിപ്പ്.അല്‍സ്റ്റര്‍ മേഖലയില്‍ മൂന്നു സെന്റീ മീറ്റര്‍ വരെ സ്‌നോയ്ക്ക് സാധ്യതയുണ്ട്.

ബുധനാഴ്ച്ച 110 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന മറ്റൊരു മുന്നറിയിപ്പും മെറ്റ് എറാന്‍ പുറപ്പെടുവിച്ചു. താപ നില ജനങ്ങളെ കൂടുതല്‍ തണുത്ത് വിറപ്പിച്ച് രണ്ട് സെല്‍ഷ്യസിലേക്ക് താഴും. 

കനത്ത തണുപ്പിനൊപ്പം ശക്തമായ കാറ്റും വീശും. മിക്ക പ്രദേശങ്ങളിലും മഞ്ഞു വീഴ്ച്ച ഉണ്ടാകുമെങ്കിലും വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിലും പ്രത്യേകിച്ച് കുന്നിന്‍ പ്രദേശങ്ങളിലും ഇത് കൂടുതലായിരിക്കും.ഈ ആഴ്ച്ച അവസാനം മുതല്‍ കാലാവസ്ഥ കൂടുതല്‍ ദുഷ് കരമാകുമെന്നും മെറ്റ് എറാന്‍ സൂചന നല്കി 

Scroll To Top