Saturday December 10, 2016
Latest Updates

മഞ്ഞു വീഴ്ച്ച ശക്തം :മോണഗനിലും കാവനിലും കനത്ത ജാഗ്രതാ നിര്‍ദേശം 

മഞ്ഞു വീഴ്ച്ച ശക്തം :മോണഗനിലും കാവനിലും കനത്ത ജാഗ്രതാ നിര്‍ദേശം 

ഫോട്ടോ:സ്ലൈഗോയ്ക്കടുത്ത് ഐസില്‍ തെറ്റി മറിഞ്ഞ കാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. യെല്ലോ വാണിംഗ് ആണ് കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. മേയോ, ഡോണഗല്‍, ഗോള്‍വെ,ലിമറിക്ക്,ലോങ്ങ് ഫോര്‍ഡ് ,മോണഗന്‍,കാവന്‍ എന്നിവടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും അല്‍സ്റ്റര്‍ മേഖലയിലും ഇന്ന് രാത്രിയും മഞ്ഞുവീഴ്ച തുടരും. ഇവിടങ്ങളില്‍ താപനില 2 ഡിഗ്രി മുതല്‍ മൈനസ് 2 ഡിഗ്രി വരെയായിരിക്കും.8 സെന്റിമീറ്റര്‍ വരെ കനത്തില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

 ആഹ്ലാദപര്‍വ്വം :ലോങ്ങ് ഫോര്‍ഡില്‍ സ്‌നോമാനെ സൃഷ്ട്ടിക്കുന്ന കുട്ടി


ആഹ്ലാദപര്‍വ്വം :ലോങ്ങ് ഫോര്‍ഡില്‍ സ്‌നോമാനെ സൃഷ്ട്ടിക്കുന്ന കുട്ടി

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. ചൊവ്വാഴ്ച രാത്രിയും ഇന്ന് രാവിലെ വരെയും രാജ്യത്തെങ്ങും കടുത്ത തണുപ്പ് അനുഭവപ്പെട്ടുരുന്നു. ഇന്ന് താപനില 1 ഡിഗ്രിയ്ക്കും 4 ഡിഗ്രിയ്ക്കും ഇടയിലാകും. രാത്രിയോടെ വീണ്ടും
താപനില താഴുമെന്നും ജെറി മര്‍ഫി പറഞ്ഞു. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്. എന്നാല്‍ മോണാഗന്‍, കാവന്‍
എന്നിവടങ്ങളില്‍ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജെറി മര്‍ഫി പറഞ്ഞു.

മോണാഗനും കാവനും ഒഴികെ മറ്റ് മേഖലകളില്‍ 2 മുതല്‍ 4 സെന്റിമീറ്റര്‍ വരെയാണ്മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ്
മേഖലകളില്‍ ഇന്ന് കാറ്റും ചെറിയ തോതിലുള്ള മഴയും പ്രതീക്ഷിക്കാം. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രായമായ അയല്‍വാസികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഏജ് ആക്ഷന്‍ ആവശ്യപ്പെട്ടു.

കാത്തിരുന്നു വന്നു വീണ സ്‌നോ ആദ്യ ദിവസം തന്നെ മിക്ക സ്ഥലങ്ങളിലും അപകടങ്ങള്‍ക്കും വഴി തുറന്നു.ആശുപത്രികളില്‍ ഓര്‍ത്തോപീഡിക്‌സ് വാര്‍ഡുകളില്‍ പ്രത്യേക മുന്നൊരുക്കങ്ങള്‍ ചെയ്യാനായി എച്ച് എസ് ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം അഞ്ച് അടി വരെ ഐസ് വീഴുമെന്ന മുന്‍പ്രവചനങ്ങള്‍ പൂര്‍ണ്ണമായും ശരിയായില്ലെങ്കിലും മുന്‍ വര്‍ഷങ്ങളെക്കാള്‍ തീവ്രമായ സ്‌നോഫാള്‍ ഉറപ്പാണെന്ന് കാലാവസ്ഥാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു.

 മാമരം കോച്ചും തണുപ്പില്‍ :കെറിയില്‍ നിന്നും


മാമരം കോച്ചും തണുപ്പില്‍ :കെറിയില്‍ നിന്നും

ക്ലോണ്‍മലിലെ ഇന്നത്തെ പ്രഭാത കാഴ്ച്ചകള്‍

ക്ലോണ്‍മലിലെ ഇന്നത്തെ പ്രഭാത കാഴ്ച്ചകള്‍

പോര്‍ട്ട് ലീസിലെ മഞ്ഞു മഴ..

പോര്‍ട്ട് ലീസിലെ മഞ്ഞു മഴ..

മഞ്ഞുമൂടിയ കൌണ്ടി കെറി

മഞ്ഞുമൂടിയ കൌണ്ടി കെറി

Scroll To Top