Saturday December 10, 2016
Latest Updates

സ്‌നോയെത്തി,നാളെ വൈകിട്ട് വരെ ഒന്‍പത് കൌണ്ടികളില്‍ അലേര്‍ട്ട് ,താപനില മൈനസ് 6 ലേയ്ക്ക് 

സ്‌നോയെത്തി,നാളെ വൈകിട്ട് വരെ ഒന്‍പത് കൌണ്ടികളില്‍ അലേര്‍ട്ട് ,താപനില മൈനസ് 6 ലേയ്ക്ക് 

ഡബ്ലിന്‍:അവസാനം സ്‌നോയെത്തി.രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇന്ന് നാല് മണിയോടെ കനത്ത മഞ്ഞുവീഴ്ച്ച ആരംഭിച്ചു.രാവിലെ തെളിഞ്ഞ് പ്രകാശം പരത്തി ആകാശത്ത് സൂര്യനുണ്ടായിരുന്നുവെങ്കിലും മാമരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടു.മൈനസ് 6 ലേയ്ക്ക് താപ നില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കൗണ്ടി മേയോയിലും ഡോണഗേലിലും കൗണ്ടി റോസ്‌കോമണിലും രാവിലെ പത്തോടെ സ്‌നോ പൊഴിയാന്‍ തുടങ്ങിയെങ്കിലും ഡബ്ലിന്‍ മേഖലയില്‍ വൈകിട്ട് ആറ് മണിയോടെയാണ് സ്‌നോയെത്തിയത്.ഡ്രോഗഡ,മീത്ത്,മുള്ളിംഗാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സ്‌നോ ശക്തമായിരുന്നു.എന്നാല്‍ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ സാന്നിധ്യമറിയിച്ചതല്ല്‌ലാതെ ഡബ്ലിന്‍ സിറ്റിയെ സ്‌നോ കാര്യമായി ബാധിച്ചതേയില്ല.

പഞ്ഞികണക്കെ മാനത്ത് നിന്നും പൊഴിഞ്ഞു വീണ മഞ്ഞുകണങ്ങളില്‍ കുഞ്ഞുങ്ങള്‍ നൃത്തം ചിവിട്ടി.കിട്ടിയ മഞ്ഞുകട്ടകള്‍ കൊണ്ട് സ്‌നോമാന്റെ രൂപം മനോഹരമാക്കി.മഞ്ഞു മഴയുടെ ആദ്യ ദിവസങ്ങള്‍ ഏതു പ്രായക്കാര്‍ക്കും സന്തോഷം തന്നെ…

സ്‌നോയുള്ള പ്രദേശങ്ങളില്‍ ബ്ലാക്ക് ഐസ് അപകടം ഉണ്ടാക്കാന്‍ ഇടയുണ്ടെന്ന് ആര്‍ എസ് എ മുന്നറിയിപ്പ് നല്‍കി.ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തി വേണം വാഹനങ്ങള്‍ ഓടിയ്ക്കാനെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അഭ്യര്‍ഥിച്ചു.

മെറ്റ് എറാന്‍ ഡോണഗേല്‍,ലിട്രിം,മേയോ,സ്ലൈഗോ കൌണ്ടികളില്‍ വെള്ളിയാഴ്ച്ച വൈകിട്ട് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ലോങ്ങ് ഫോര്‍ഡ് ,റോസ്‌കോമണ്‍,കാവന്‍,മോണഗന്‍,ഗോള്‍വേ കൌണ്ടികളില്‍ എല്ലോ അലേര്‍ട്ട് തുടരും. ഫോട്ടോ:അഗസ്റ്റ്യന്‍ മാനുവല്‍ കാഞ്ഞമല(മുള്ളിംഗാര്‍)

മോണഗന്‍

മോണഗന്‍

 

 

 

Scroll To Top