Thursday November 23, 2017
Latest Updates

അയര്‍ലണ്ടില്‍ തിങ്കളാഴ്ച്ച മുതല്‍ മഞ്ഞുവീഴ്ച്ചയെന്ന് കാലാവസ്ഥാ പ്രവചനം !

അയര്‍ലണ്ടില്‍ തിങ്കളാഴ്ച്ച മുതല്‍ മഞ്ഞുവീഴ്ച്ചയെന്ന് കാലാവസ്ഥാ പ്രവചനം !

ഡബ്ലിന്‍:20 ഡിഗ്രി സെല്‍ഷ്യസ് ചൂട് താപനിലയില്‍ നിന്നും കുത്തനെ ഒരിറക്കം!ആരും പ്രതീക്ഷിക്കാത്ത ഒന്നാണ് അത്.മെറ്റ് എറാന്‍ പോലും ഇനി മഞ്ഞും തണുപ്പും ഈ വര്‍ഷം സമ്മറിനു ശേഷമേ ഉണ്ടാകുകയുള്ളൂ എന്ന് കഴിഞ്ഞ ആഴ്ച്ചയില്‍ സൂചിപ്പിച്ചിരുന്നു.പക്ഷെ കഥ മാറുകയാണ് !തിങ്കളാഴ്ച്ച മുതല്‍ തണുപ്പ് വര്‍ദ്ധിക്കുമെന്നാണ് പുതിയ പ്രവചനം.

ഐഒഎസിന്റെ കാലാവസ്ഥ പ്രവചനത്തിനായുള്ള ആപ്ലിക്കേഷനാവട്ടെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. തിങ്കളാഴ്ച്ച മുതല്‍ മഞ്ഞുവീഴ്ച്ച തുടങ്ങുമെന്നാണ് ആപ്പ് പ്രവചിക്കുന്നത്. അടുത്ത ആഴ്ച്ച മുതല്‍ തണുപ്പ് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും മഞ്ഞു വീഴ്ച്ചയെന്ന പ്രവചനം ജനങ്ങളെ ഞെട്ടിപ്പിച്ചിരിക്കുകയാണ് .

ആപ്പിളിനു പുറമേ നെറ്റ് വെതര്‍ വെബ് സൈറ്റും ഇപ്പോള്‍ തിങ്കളാഴ്ച്ച രാവിലെ മഞ്ഞുവീഴ്ച്ച പ്രവചിക്കുന്നു. എന്നാല്‍ മെറ്റ് എറാന്‍ പ്രതിനിധി ഡേവിഡ് റോജേര്‍സ് പ്രവചനങ്ങളെ അത്രകണ്ട് വിശ്വസിക്കേണ്ട എന്ന പക്ഷക്കാരനാണ്. ഇതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് വിലയിരുത്തിയ റോജേഴ്‌സ് , ഏറ്റവും മോശമായ കാലാവസ്ഥാ സാധ്യത പ്രവചിക്കുന്ന തരത്തിലാണ് ഐഓസ് ആപ്പുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നും വിലയിരുത്തി.

എന്നാല്‍, തിങ്കളാഴ്ച്ച തണുപ്പ് തുടങ്ങമെന്ന കാര്യത്തില്‍ റോജേര്‍സിനും അഭിപ്രായ വ്യത്യാസമില്ല. ചിലപ്പോള്‍ മഴയും പെയ്‌തേക്കാം എന്നു പറയുന്ന അദ്ദേഹത്തിന് മഞ്ഞുവീഴ്ച്ചയുടെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ.

Scroll To Top