Wednesday December 07, 2016
Latest Updates

വിക്ലോയില്‍ മഞ്ഞുവീഴ്ച്ച,സാലി ഗ്യാപ് അടച്ചു 

വിക്ലോയില്‍ മഞ്ഞുവീഴ്ച്ച,സാലി ഗ്യാപ് അടച്ചു 

റാത്ത് ഡ്രം:വിക്ലോ പര്‍വത മേഖലകളില്‍ മഞ്ഞുവീഴ്ച ആരംഭിച്ചതിനെ തുടര്‍ന്ന് സാലി ഗ്യാപ് അടച്ചിടാന്‍ തീരുമാനം.ലിന്‍സ്സ്റ്റര്‍ പ്രദേശത്തൊട്ടാകെ കഴിഞ്ഞ രണ്ടു ദിവസവും മഞ്ഞുവീഴ്ച്ചയുണ്ടായി.വാഹനയാത്രികര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആര്‍ എസ് എ അറിയിച്ചു.സബ് സീറോ ടെമ്പറേച്ചറിലേയ്ക്ക് രാജ്യം നീങ്ങുകയാണെന്നും കരുതലോടെയിരിക്കണമെന്നും അധികൃതര്‍ ഇന്ന് രാവിലെ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു.ബ്ലാക്ക് ഐസും അപകടത്തിലേയ്ക്ക് വഴി തെളിച്ചേക്കാം.

പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും മൈനസ് നാല് വരെ താപനില താഴ്‌ന്നേക്കാം
കാര്‍ലോ,വെക്‌സ്‌ഫോര്‍ഡ്,കൌണ്ടി ഡബ്ലിന്റെ ചിലഭാഗങ്ങള്‍,കില്‍ഡയര്‍ എന്നിവിടങ്ങളിലും ഇന്നലെയും മഞ്ഞു വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ ആഴ്ച്ച അവസാനത്തോടെ അള്‍സ്റ്റര്‍ മേഖല പൂര്‍ണ്ണമായും സ്‌നോയും തണുപ്പും കീഴടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം,മറ്റു ഭാഗങ്ങളിലും മഞ്ഞുകാലം പിന്നാലെ ശക്തമാകും

Scroll To Top