Sunday December 04, 2016
Latest Updates

കാത്തിരുന്ന സ്‌നോ എത്തി:കാവനിലും,മോണഗനിലും മഞ്ഞു വീഴ്ച്ച !

കാത്തിരുന്ന സ്‌നോ എത്തി:കാവനിലും,മോണഗനിലും മഞ്ഞു വീഴ്ച്ച !

PHOTO:ഇന്ന് പുലര്‍ച്ചെ ലിട്രിമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ (കടപ്പാട്:ജോ.ഐഇ)

മോണഗന്‍:അയര്‍ലണ്ടില്‍ ഇനി വരുന്നത് മഞ്ഞുവീഴ്ചയുടെ കാലമെന്ന മെറ്റ് എറാന്‍ മുന്നറിയിപ്പ്.ഇന്നലെ രാവിലെ ലിട്രിം, മോണഗന്‍, കാവന്‍,മേയോ എന്നീ പ്രദേശങ്ങളില്‍ സ്‌നോ ഉണ്ടായതായി ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കാവന്‍, മോണഗന്‍, ഡൊണേഗല്‍, മേയോ, റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ ഇന്നും മഞ്ഞുവീഴ്ചയുണ്ടാകും.

കാലാവസ്ഥ ഇന്നും  മോശമായിരിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടീന്‍ അണ തുറന്നുവിട്ടതിനാല്‍ ഷാനന്‍ നദി കരകവിഞ്ഞൊഴുകുന്നുണ്ട്.

ഡസ്മണ്ട് കൊടുങ്കാറ്റിന്റെ ആഘാതം പലയിടങ്ങളിലും തുടരുകയാണ്.വെള്ളപ്പൊക്കവും മറ്റു നാശനഷ്ട ഭീതിയില്‍ നിന്നും രാജ്യം വിമുക്തമായിട്ടില്ല്. ക്ലെയര്‍, കോര്‍ക്ക്, കെറി പ്രദേശത്ത് സ്റ്റാറ്റസ് ഓറഞ്ച് അലേര്‍ട്ട് ആണ് മെറ്റ് എറാന്‍ നല്കിയിരിക്കുന്നത്. 3050 എംഎം മഴ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മണ്‍സ്റ്റര്‍, ലീന്‍സ്റ്റര്‍, കൊണാട്ട് പ്രദേശങ്ങളില്‍ സ്റ്ററ്റസ് യെല്ലോ വാണിംഗാണ് നല്കിയിരിക്കുന്നത്. താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം.

പബ്ലിക് വര്‍ക്ക്‌സ്, ഇഎസ്ബി, എച്ച്എസ്ഇ, സിവില്‍ ഡിഫന്‍സ്, കോസ്റ്റ് ഗാര്‍ഡ്, ഡിഫന്‍സ് ഫോഴ്‌സ്, ഗാര്‍ഡ സിയോചന, മെറ്റ് എറാന്‍ എന്നിവരുള്‍പ്പെടുന്ന നാഷണല്‍ എമര്‍ജന്‍സി കോഓര്‍ഡിനേഷന്‍ സെന്റര്‍ ഇന്നലെ യോഗം ചേര്‍ന്നു. രാജ്യത്ത് ഇനിയും വെള്ളപ്പൊക്കമുണ്ടായാല്‍ അതിനെ നേരിടാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു കഴിഞ്ഞതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിരോധ സേന സജ്ജമാണെന്നും യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ മഴയെ തുടര്‍ന്ന നഷ്ടം നേരിട്ട ചെറുകിട വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ 5 മില്യന്‍ യൂറോയുടെ സാമ്പത്തിക സഹായവും ഇന്നലെ പ്രഖ്യാപിച്ചു. 

മേയോ

മേയോ

 

കാവന്‍: (കടപ്പാട്:ജോ.ഐഇ)

കാവന്‍: (കടപ്പാട്:ജോ.ഐഇ)











Scroll To Top