Wednesday September 26, 2018
Latest Updates

ചിരിക്കേണ്ട…അയര്‍ലണ്ടിലിത് മഞ്ഞുവീഴ്ചയുടെ കാലം,താപനില മൈനസ് -2ലെത്തും

ചിരിക്കേണ്ട…അയര്‍ലണ്ടിലിത് മഞ്ഞുവീഴ്ചയുടെ കാലം,താപനില മൈനസ് -2ലെത്തും

ഡബ്ലിന്‍ :അയര്‍ലണ്ടിലിത് മഞ്ഞുവീഴ്ചയുടെ കാലം എന്ന് ഡബ്ലിന്‍ നിവാസികളോട് പറഞ്ഞാല്‍ അവര്‍ ചിരിക്കും.ഇന്നലെയും ഇന്ന് രാവിലെയുമൊക്കെ മഴക്കാറുണ്ടെങ്കിലും, സമൃദ്ധമായ വെയിലിന്റെ നിറവിലാണ് ഡബ്ലിന്‍.

രാവിലെ നാല് ഡിഗ്രി സെല്‍ഷ്യസാണ് താപനില.ഇത് പരമാവധി ഏഴ് ഡിഗ്രിസെല്‍ഷ്യസേ ആവുകയുള്ളൂ എന്നാണ് മെറ്റ് എറാന്റെ ഇന്നത്തെ പ്രവചനം

എന്നാല്‍ വടക്കന്‍ പ്രദേശങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്.നോര്‍ത്തേണ്‍ അയര്‍ലണ്ടിനോട് ചേര്‍ന്ന് കിടക്കുന്ന കൗണ്ടികളിലും ലിസ്ബണിലുംഈസ്റ്റ് ബെല്‍ഫാസ്റ്റിലും മഞ്ഞുവീഴ്ചയുണ്ടായിട്ടുണ്ട്.

ആര്‍ട്ക് കാലാവസ്ഥയാണ് അയര്‍ലണ്ടിനെ മരവിപ്പിക്കുന്നതെന്നാണ് വിവരം. രണ്ടുഡിഗ്രിയിലേക്ക് താപനില കൂപ്പുകുത്താനുള്ള സാധ്യതയും അര്‍ധരാത്രിയോടെ കൈവരും.ഉത്തര-പടിഞ്ഞാറന്‍തീരത്ത് ആര്‍ടിക് പാതം മൂലം താപനില മൈനസ് 2 ല്‍ വരെ എത്തിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണമുണ്ട്.

Scroll To Top