Friday May 25, 2018
Latest Updates

യൂറോപ്പിനെ മഞ്ഞു പൊതിയുന്നു,പോളണ്ടില്‍ മൈനസ് 20 ഡിഗ്രി,ഇറ്റലിയിലും തുര്‍ക്കിയിയിലും വിമാന-ഫെറി യാത്രകള്‍ തടസപ്പെട്ടു

യൂറോപ്പിനെ മഞ്ഞു പൊതിയുന്നു,പോളണ്ടില്‍ മൈനസ് 20 ഡിഗ്രി,ഇറ്റലിയിലും തുര്‍ക്കിയിയിലും വിമാന-ഫെറി യാത്രകള്‍ തടസപ്പെട്ടു

യൂറോപ്പില്‍ കനത്ത മഞ്ഞിനെത്തുടര്‍ന്ന് 12ഓളം പേര്‍ മരിച്ചു. താപനില ഫ്രീസിങ് പോയിന്റിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഇറ്റലിയിലും തുര്‍ക്കിയിലും വിമാനം, ഫെറി യാത്രകള്‍ തടസ്സപ്പെട്ടു. മറ്റ് പല രാജ്യങ്ങളിലും ട്രെയിന്‍, റോഡ് ഗതാഗതങ്ങളും തടസ്സപ്പെട്ടു.

പോളണ്ടില്‍ പത്തോളം പേരാണ് കൊടിയ ശൈത്യം കാരണം മരിച്ചത്. ഇവിടെ ശനിയാഴ്ച്ചത്തെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇത് വീണ്ടും താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

ബെല്‍ജിയത്തില്‍ ഹൈവേയില്‍ ട്രക്ക് തെന്നി അപകടമുണ്ടായി ഡ്രൈവര്‍ മരിച്ചു.

ഇറ്റലിയില്‍ വീടില്ലാത്ത ആറോളം ആളുകളാണ് കൊടിയ തണുപ്പില്‍ മരിച്ചത്. ഇവിടെ തിങ്കളാഴ്ച വരെ പല സ്‌കൂളുകളും അവധിയാണ്. പലയിടത്തും ഒരു മീറ്ററിലേറെ ഉയരത്തില്‍ മഞ്ഞുവീണിരിക്കുകയാണ്.

Scroll To Top