Tuesday February 28, 2017
Latest Updates

അയര്‍ലണ്ടില്‍ ഇന്ന് രാത്രി മുതല്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത,24 മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് 

അയര്‍ലണ്ടില്‍ ഇന്ന് രാത്രി മുതല്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത,24 മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് 

ലെറ്റര്‍കെന്നി:അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ഇന്ന് രാത്രി കനത്ത മഞ്ഞു വീഴ്ച്ചയുണ്ടാകുമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.എട്ടു സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ സ്‌നോയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കനത്ത സ്‌നോ ഫാള്‍ സാധ്യത കണക്കിലെടുത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടുത്ത 24 മണിക്കൂര്‍ സമയത്തേയ്ക്ക് 
സ്ലൈഗോ,മേയോ,ഡോണഗേല്‍,ലിട്രിം കൌണ്ടികളില്‍ ഓറഞ്ച് വാണിംഗും പ്രഖ്യാപിച്ചിട്ടുണ്ട്.തൊട്ടു പിന്നാലെ ഗോള്‍വേ,കാവന്‍,റോസ് കോമണ്‍,ലോങ്ങ് ഫോര്‍ഡ്,മോണഗന്‍ കൌണ്ടികളില്‍ യെല്ലോ വാണിംഗും ഏര്‍പ്പെടുത്തി.ഇവിടങ്ങളിലെല്ലാം ശക്തമായ ഹിമപാതം ഉണ്ടായേക്കുമെന്നാണ് നിഗമനം.

സ്‌നോ ഫാളിനൊപ്പം മൈനസ് രണ്ടിലേയ്ക്ക് താപനില താഴുന്നതോടെ രാജ്യമൊട്ടാകെ തണുപ്പില്‍ മുങ്ങിയേക്കും.രാജ്യത്തൊട്ടാകെ നാളെ രാവിലെ മുതല്‍ സ്‌നോഫാള്‍ പ്രതീക്ഷിക്കാമെന്നും മെറ്റ് എറാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി

Scroll To Top