Saturday January 21, 2017
Latest Updates

ഗ്രാമീണ കൌണ്ടികളില്‍ മഞ്ഞുവീഴ്ച്ച തുടര്‍ന്നേക്കുമെന്ന് മെറ്റ് എറാന്‍

ഗ്രാമീണ കൌണ്ടികളില്‍ മഞ്ഞുവീഴ്ച്ച  തുടര്‍ന്നേക്കുമെന്ന് മെറ്റ് എറാന്‍

കാസില്‍ ബ്ലേനി:അയര്‍ലണ്ടിന്റെ മിക്ക കൌണ്ടികളിലും ഉച്ചമുതല്‍ ആരംഭിച്ച മഞ്ഞു വീഴ്ച്ച ഇടവിട്ട് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍.മോണഗന്‍,കാവന്‍,സ്ലൈഗോ കൌണ്ടികളുടെ ചില പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച്ചയാണുള്ളത്.

റോസ് കോമണ്‍,കില്‍ഡയര്‍,വിക്ലോ,കെറി കൌണ്ടികളിലും രാവിലെ സ്‌നോ പെയ്‌തൊഴിഞ്ഞു.ശനിയാഴ്ച്ച രാത്രിയും മഞ്ഞു വീഴ്ചയുണ്ടാകുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കി.

റോഡുകളില്‍ ബ്ല്‌ലാക്ക് ഐസ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ എസ് എ യും മുന്നറിയിപ്പ് നല്‍കി.താപനില ചില പ്രദേശങ്ങളില്‍ മൈനസിലേയ്ക്ക് താഴാനും സാധ്യതയുണ്ട്.

Scroll To Top