Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച്ച തുടങ്ങി; വാരാന്ത്യത്തില്‍ താപനില മൈനസ് 1 ഡിഗ്രിയാകും 

അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച്ച തുടങ്ങി; വാരാന്ത്യത്തില്‍ താപനില മൈനസ് 1 ഡിഗ്രിയാകും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മഞ്ഞുകാലം തുടങ്ങി. ഈ വാരാന്ത്യത്തില്‍ മൈനസ് 1 ഡിഗ്രി വരെ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഇന്നലെ വൈകിട്ട് മുതല്‍ തന്നെ മഞ്ഞുവീഴ്ച തുടങ്ങി. പകല്‍ 5 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലായിരുന്ന താപനില വൈകിട്ടോടെ മൈനസ് 1 ഡിഗ്രിയായി.

ശനിയാഴ്ച പകല്‍ 8 മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. അറ്റ്‌ലാന്റിക് മേഖലയില്‍ നിന്ന് കാറ്റും നേരിയ തോതില്‍ മഴയും പ്രതീക്ഷിക്കാം. ഡോണഗല്‍,അല്‍സ്റ്റര്‍,ഗാള്‍വേ എന്നി പ്രദേശങ്ങളില്‍ ഇന്ന് വൈകിട്ടോടെ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.
വൈകിട്ടോടെ മൈനസ് 1 ഡിഗ്രിക്കും 3 ഡിഗ്രിക്കും ഇടയിലാണ് താപനില പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചയും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നു മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.തിങ്കളാഴ്ചയോടെ താപനില ഉയരുകയും വാരാന്ത്യത്തോടെ താപനില വീണ്ടും താഴുകയും ചെയ്യും. ചൊവ്വാഴ്ചയും ബുധനാഴ്ചയും നേരിയ മഴയും കാറ്റും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ താരതമ്യേന തീവ്രത കുറഞ്ഞ കാലാവസ്ഥയാണെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നു.

വൈറ്റ് ക്രിസ്മസ് ആയിരിക്കുമെന്ന് ഒരു വിഭാഗം കാലാവസ്ഥ പ്രവചനക്കാര്‍ പറയുമ്പോള്‍ മറു വിഭാഗം ഇന്ത്യന്‍ സമ്മര്‍ പോലെ മനോഹരമായിരിക്കും ക്രിസ്മസ് എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.വായനക്കാരെ ക്രിസ്മസ് വരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുക തന്നെ ഇവരുടെ ഉദ്ദേശ്യം.!

വീഡിയോ :2010-11 ലെ മഞ്ഞുവീഴ്ച്ചക്കാലത്തെ കാഴ്ച്ചകള്‍ (വാട്ടര്‍ഫോര്‍ഡില്‍ നിന്നും കെ ജെ കുര്യന്‍ യൂ ടൂബില്‍ പോസ്റ്റ് ചെയ്തത്

 

Scroll To Top