Sunday May 28, 2017
Latest Updates

കാരന്റ്ഹില്ലില്‍ മഞ്ഞുവീഴ്ച

കാരന്റ്ഹില്ലില്‍ മഞ്ഞുവീഴ്ച

കെറി: അയര്‍ലണ്ടിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ കാരന്റ്ഹില്ലില്‍ മഞ്ഞുവീഴ്ച.കാരന്റ്ഹില്ലിലെ കുരിശിനു ചുറ്റും മഞ്ഞു വീണു കിടക്കുന്നത്സഞ്ചാരികള്‍ക്കും മനോഹരമായ കാഴ്ചയാണ്. കാരന്റ്ഹില്ലിലെ മഞ്ഞുവീഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. കാരന്റ്ഹില്ലിലെ പഴയ കുരിശ് നവംബര്‍ 22 നു അക്രമികള്‍ തകര്‍ത്തതിന് പിന്നാലെ പുതിയ കുരിശ് സ്ഥാപിച്ചിരുന്നു. അഞ്ചു മീറ്റര്‍ ഉയരത്തിലുള്ള കുരിശാണ് സ്ഥാപിച്ചത്.

ഇവിടെ ഇന്നലെ കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെട്ടു.ഡോണഗല്‍,കെറി,കാവന്‍,തുടങ്ങി പല കൌണ്ടികളിലും ഇന്നലെ സ്‌നോയെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇന്ന് രാത്രി താപനില മൈനസ് 1 ഡിഗ്രി ലെവലിലേക്ക് താഴും. എന്നാല്‍ നാളെ കാറ്റും മഴയും അനുഭവപ്പെടാം

Scroll To Top