Saturday August 19, 2017
Latest Updates

തെരഞ്ഞെടുപ്പ് ചൂട് തണുപ്പിച്ച് മഞ്ഞുവീഴ്ച്ച !

തെരഞ്ഞെടുപ്പ് ചൂട് തണുപ്പിച്ച് മഞ്ഞുവീഴ്ച്ച !

ഡബ്ലിന്‍: രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ അമരുന്നത് തണുപ്പിക്കാനായി മഞ്ഞുവീഴ്ച്ച!. കോര്‍ക്ക്, കെറി,വാട്ടര്‍ഫോര്‍ഡ് എന്നീ കൌണ്ടികളുടെ ചില ഭാഗങ്ങളില്‍ മൂന്ന് സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ചയുണ്ടാകാന്‍ സാധ്യതയുള്ളതായി മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കി. സൗത്ത് അയര്‍ലണ്ടിലെ കുന്നുകളിലും പര്‍വതങ്ങളിലും ഉള്ളതിന് സമാനമായ മഞ്ഞുവീഴ്ചയാണ് ഇവിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളില്‍ ഇന്ന് രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒന്നു മുതല്‍ രണ്ട് വരെയായിരിക്കും. കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും ചെറിയ മഴക്ക് സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. തെക്കന്‍ മേഖലകളില്‍ കനത്ത മഴപെയ്യുമെന്നും പറയുന്നു.

Scroll To Top