Sunday December 04, 2016
Latest Updates

ഇനി സ്‌നോക്കാലം !

ഇനി സ്‌നോക്കാലം !

ഡബ്ലിന്‍:ഇന്നലെ രാത്രി മുതല്‍ അയര്‍ലണ്ടില്‍ വ്യാപകമായി മഞ്ഞു വീഴ്ച തുടങ്ങി. ഇത്തവണ ഡോണഗലില്‍ നിന്നുമാണ് മഞ്ഞു വീഴ്ച തുടങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 24 മണിക്കൂര്‍ മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് ഇന്നലെ വൈകിട്ട് മെറ്റ് എറാന്‍
പ്രവചിച്ചിരുന്നു. ഡോണഗലിലെ സ്ലീവ് സ്‌നാച്ചില്‍ നിന്നാണ് മഞ്ഞു വീഴ്ചതുടങ്ങിയത്.ഇന്ന് പുലര്‍ച്ചയോടെ ഡബ്ലിന്‍ നഗരത്തിലും മിക്ക പ്രദേശങ്ങളിലും സ്‌നോ എത്തി 

ഇന്ന് രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ കൊണക്ട്ടിലും അല്‍സ്റ്ററിലും മഞ്ഞു വീഴ്ച ഉണ്ടാകും. മറ്റ് മേഖലകളില്‍ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. മഞ്ഞു വീഴ്ച ശക്തമാകുന്നതോടെ റോഡില്‍ തെന്നല്‍ അനുഭവപ്പെടും. അതുകൊണ്ട് തന്നെ വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ന് വൈകിട്ട് താപനില മൂന്നു ഡിഗ്രിക്കും അഞ്ചു ഡിഗ്രിക്കും ഇടയിലാകും.ഈ വാരാന്ത്യത്തോടെ താപനില മൈനസ് 3 ഡിഗ്രിയാകും. ഇന്നലെ വരെ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മണിക്കൂറില്‍ 130 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. കാറ്റില്‍ പലയിടത്തും കെട്ടിടങ്ങളുടെ മേല്‍ക്കൂര പറന്നു പോകുകയും ഓടിക്കൊണ്ടിരുന്ന ബസുകള്‍ക്ക് സമീപത്തേക്ക് മരം വീഴുകയും ചെയ്തു. ലെറ്റര്‍കെനിയില്‍ ഒരു സ്‌കൂള്‍ ബസ് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.

Scroll To Top