Monday December 05, 2016
Latest Updates

സ്‌നോ എത്തിയിലെന്ന് ആരും ഇനി പരാതി പറയേണ്ട !കാറോന്റൂഹില്ലില്‍ സ്‌നോയെത്തി 

സ്‌നോ എത്തിയിലെന്ന് ആരും ഇനി പരാതി പറയേണ്ട !കാറോന്റൂഹില്ലില്‍  സ്‌നോയെത്തി 

കെറി :മെറ്റ് എറാന്‍ പ്രവചന പ്രകാരം അയര്‍ലണ്ടില്‍ ശനിയാഴ്ച മുതല്‍ സ്‌നോ ഉണ്ടായില്ലെന്ന് ഇനി ആരും പറയേണ്ട.അയര്‍ലണ്ടിലെ ഏറ്റവും ഉയര്‍ന്ന ഗിരിനിരയായ കാറോന്റൂഹില്ലില്‍ ശനിയാഴ്ച്ച തന്നെ സ്‌നോ വരവറിയിച്ചത്രേ.ഹില്‍വാക്കറായ ബില്ലി ഹൊറാന്‍ കാറോന്റൂഹില്ലില്‍ നിന്ന് അത്യാകര്‍ഷകമായ നിരവധി ഫോട്ടോഗ്രാഫുകളാണ് പകര്‍ത്തിയിരിക്കുന്നത്.

സ്‌നോ എത്ര കടുത്തതാണെങ്കിലും അതിന്റെ ആദ്യ വരവ് ഏവര്‍ക്കും സന്തോഷം പകരുന്നതാണ്.ശനിയാഴ്ച്ച അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ സ്‌നോയെത്തുമെന്ന പ്രവചനം കേട്ട് കാത്തിരുന്നവര്‍ ഏറെയാണ്.ഇന്നലെ(ഞായര്‍)രാത്രി താപനില മൈനസ് മൂന്നിലേയ്ക്ക് പോകുമെന്ന പ്രവചനവും പക്ഷെ ഉണ്ടായില്ല.ഏതാനം മലകളില്‍ മാത്രമാണ് മൈനസ് താപനില ഉണ്ടായത്.

പക്ഷേ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാരന്റ്ഹില്ലിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലും കാറ്റും ചെറിയ തോതില്‍ മഴയും തുടരുകയാണ്. 

അയര്‍ലണ്ടിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ കാരന്റ്ഹില്ലിലെ കുരിശിനു ചുറ്റും വര്‍ഷത്തിലെ ആദ്യ മഞ്ഞുകണങ്ങള്‍ വീണു കിടക്കുന്നത് കാണാന്‍ എല്ലാ വര്‍ഷവും സഞ്ചാരികളും എത്താറുണ്ട്.carr hi2


Scroll To Top