Thursday December 08, 2016
Latest Updates

മാര്‍ച്ച് മാസത്തിലും തണുപ്പും മഞ്ഞും തുടരുമെന്ന് മെറ്റ് എറാന്‍ :ഡബ്ലിനില്‍ യെല്ലോ അലേര്‍ട്ട്

മാര്‍ച്ച് മാസത്തിലും തണുപ്പും മഞ്ഞും തുടരുമെന്ന് മെറ്റ് എറാന്‍ :ഡബ്ലിനില്‍ യെല്ലോ അലേര്‍ട്ട്

ഡബ്ലിന്‍: മാര്‍ച്ച് ആദ്യവാരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യവും മഞ്ഞു വീഴ്ച്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൊണഗല്‍, ഗാല്‍വെ, ലേട്രിം, മേയോ, സ്ലിഗോ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 

യെല്ലോ അലര്‍ട്ട് നിലവിലുള്ള ഡബ്ലിന്‍, കില്‍ഡയര്‍, ലോങ്‌ഫോര്‍ഡ്, വെക്‌സ്‌ഫോഡ്, വിക്ലോ, വെസ്റ്റ് മീത്ത്, മീത്ത്, റോസ്‌കോമണ്‍, ക്ലയര്‍ , കോര്‍ക്ക് , കെറി, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഇന്ന് ഉച്ച മുതല്‍ നാളെ രാവിലെ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഞായറാഴ്ച്ചത്തെ താപനില മൈനസ് രണ്ട് ഡിഗ്രിയായിരിക്കും. മഞ്ഞു വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്.

. ഞായറാഴ്ച്ച രാത്രി ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച്ച വരെ സമാനമായ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം. താപനില മൈനസ് മൂന്ന് ഡിഗ്രി വരെ താഴ്‌ന്നേക്കും. ബുധനാഴ്ച്ചയോടെ ശീതക്കാറ്റിന്റെ ശക്തി ക്ഷയിക്കും. അടുത്തയാഴ്ച്ച മധ്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകനായ പാറ്റ് ക്ലാര്‍ക്ക് പറഞ്ഞു. എങ്കിലും തണുത്ത, മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

130 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി (ആര്‍എസ്എ) നിര്‍ദേശം നല്‍കി. 

Scroll To Top