Saturday December 10, 2016
Latest Updates

ബീഫ് ഇഷ്ട്ടമാണ്..ഇനിയും കഴിക്കുമെന്ന് വെള്ളാപ്പള്ളി:മാണിയും മുന്നണിയില്‍ ചേരുമെന്ന് പ്രതീക്ഷ

ബീഫ് ഇഷ്ട്ടമാണ്..ഇനിയും കഴിക്കുമെന്ന് വെള്ളാപ്പള്ളി:മാണിയും  മുന്നണിയില്‍  ചേരുമെന്ന് പ്രതീക്ഷ

സഖ്യമൊക്കെ സഖ്യം ..പക്ഷെ ഭക്ഷണകാര്യത്തില്‍ സഖ്യമൊന്നുമില്ല !ഇതാണ് വെള്ളാപ്പള്ളി, തന്റെ തനി സ്വഭാവം ബിജെപിക്കും ആര്‍എസ്എസിനും മുമ്പില്‍ തുറന്നു കാണിച്ചിരിക്കുകയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്ക് ബീഫ് ഇഷ്ടമാണ്. ഇനിയും കഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്‍ ഒന്നും മിണ്ടാന്‍ കഴിയാതെയായിരിക്കുകയാണ് ബിജെപി കേരള നേതൃത്വം. 

വെള്ളാപ്പള്ളിയെ വിശ്വസിച്ച് മറുകണ്ടം ചാടിയവരും അമ്പരന്നിരിക്കുകയാണിപ്പോള്‍. ബിജെപിയുമായി എസ്എന്‍ഡിപിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ബിജെപിക്കൊപ്പമാണെങ്കില്‍ മൂന്നാം മുന്നണിയുടെ ആവശ്യമില്ല. ആരോപണങ്ങള്‍ കൊണ്ടൊന്നും താന്‍ തളരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘപരിവാറില്‍ താന്‍ ചെന്നാല്‍ ചേര്‍ക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ചെല്ലുന്നവരെയെല്ലാം സ്വീകരിച്ച് മടയിലിരുത്തുന്ന പ്രസ്ഥാനമല്ല സംഘപരിവാറെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ജാതിമത ചിന്തകള്‍ക്ക് അതീതമായ വി എസിന്റെ നിലപാടുകളോട് ബഹുമാനമാണുള്ളത്. പുതിയ പാര്‍ട്ടി ജാതി മത അയിത്തത്തിന് വിരുദ്ധമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും എസ്എന്‍ഡിപിക്ക് ശത്രുതയില്ല. തനിക്കെതിരായ വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ആരോപണങ്ങള്‍. മാധ്യമങ്ങളിലെല്ലാം ഭൂരിപക്ഷ സമുദായ ഐക്യത്തിനെതിരായ വാര്‍ത്തകളാണു വരുന്നത്. എസ്എന്‍ഡിപിയുടെ മുന്നേറ്റം തകര്‍ക്കാന്‍ കഴിയില്ല.മാണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളെ മുന്നണിയില്‍ പ്രതീക്ഷിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഈ ഐക്യത്തില്‍ മാധ്യമങ്ങള്‍ വിറളി പിടിച്ചിരിക്കുകയാണ്. ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ല. തന്നെ എതിര്‍ക്കുന്നതിലൂടെ വിഎസ് നേട്ടമുണ്ടാക്കി. വിഎസും വീക്ഷണവും ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Scroll To Top