Sunday December 04, 2016
Latest Updates

കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം വേണമെന്ന് വെള്ളാപ്പള്ളി,സമ്മതിക്കാതെ ബി ജെ പി സംസ്ഥാന ഘടകം 

കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം വേണമെന്ന് വെള്ളാപ്പള്ളി,സമ്മതിക്കാതെ ബി ജെ പി സംസ്ഥാന ഘടകം 

ന്യൂഡല്‍ഹി: ബി.ജെ.പിയുമായി സഹകരണത്തിന് ചില ഉപാധികള്‍ മുന്നോട്ടുവച്ച് എസ്.എന്‍.ഡി.പി നേതൃത്വം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉപാധികള്‍ മുന്നോട്ടുവയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എസ്.എന്‍.ഡി.പിക്ക് കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം നല്‍കണം. കേന്ദ്ര കമ്മിഷനുകളിലും കോര്‍പറേഷനുകളിലും എസ്.എന്‍.ഡി.പിക്ക് പ്രതിനിധ്യം നല്‍കണം. പിന്നാക്കമുന്നോക്ക സമുദായത്തിന്റെ ഉന്നമനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം. പിന്നാക്കമുന്നോക്ക വിഭാഗങ്ങളില്‍ ഭൂമിയും ഭവനവുമില്ലാത്തവര്‍ക്ക് വീടും ഭൂമിയും ലഭിക്കുന്നത് സാമ്പത്തിക സഹായം അനുവദിക്കണം തുടങ്ങിയ ഉപാധികളാണ് എസ്.എന്‍.ഡി.പി മുന്നോട്ടുവയ്ക്കുക.

ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ എസ്.എന്‍.ഡി.പി യോഗം ബി.ജെ.പിക്ക് പിന്തുണ നല്‍കും. ബി.ജെ.പിയില്‍ ചേരില്ല, പുതിയ പാര്‍ട്ടി രൂപീകരിച്ച് സഹകരണമാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രിയെ അറിയിക്കുക. എസ്.എന്‍.ഡി.പിയുടെ ഉപാധികളോട് പ്രധാനമന്ത്രിക്ക് ഏറെക്കുറെ അനുകൂല നിലപാടാണ് ഉള്ളതെന്നും സൂചനയുണ്ട്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കും. നിലവില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് അമിത് ഷാ.

അതിനിടെ, എസ്.എന്‍.ഡി.പിയുമായി ദേശീയ നേതൃത്വം അടുക്കുന്നതിനിനോട് സംസ്ഥാന ബി.ജെ.പി നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന സമിതിയിലെ എല്ലാ നേതാക്കളും ഇതിനെ അംഗീകരിക്കുന്നില്ല. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രം സഹകരണത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം.

അതേസമയം, കേന്ദ്രമന്ത്രിസഭാ പ്രവേശം അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. പിന്നാക്ക മുന്നോക്ക സമുദായത്തിലെ പിന്നാക്കര്‍ക്ക് സാമ്പത്തിക ഉത്തേജന പാക്കേജാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് തുഷാര്‍ പറഞ്ഞു. ആര്‍.ശങ്കര്‍ പ്രതിമ അനാഛാദന ചടങ്ങിലേക്ക് മോഡിയെ ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നും തുഷാര്‍ അറിയിച്ചു

Scroll To Top