Saturday December 03, 2016
Latest Updates

മലയാളിയുടെ സ്റ്റാര്‍ട്ട്അപ്പ് സ്‌നാപ്ഡീല്‍ ഏറ്റെടുത്തു

മലയാളിയുടെ സ്റ്റാര്‍ട്ട്അപ്പ് സ്‌നാപ്ഡീല്‍ ഏറ്റെടുത്തു

മലയാളി സംരംഭകന്‍ പ്രമോദ് നായരുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനമായ മാര്‍ട്ട്‌മൊബിയെ പ്രമുഖ ഓണ്‍ലൈന്‍ സേവന ദാതാക്കളായ സ്‌നാപ്പ്ഡീല്‍ ഏറ്റെടുത്തു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളും സ്വയം ഉണ്ടാക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് മാര്‍ട്ട്‌മൊബി.

മത്സരം മുറുകി വരുന്ന ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ നീക്കം സ്‌നാപ്ഡീലിന് വലിയ മുന്‍തൂക്കം നല്‍കും. വ്യാപാരസ്ഥാപനങ്ങള്‍ക്കും പ്രമുഖ ബ്രാന്‍ഡുകള്‍ക്കും കാര്യമായ തലവേദനകളില്ലാതെ മൊബൈല്‍ വ്യാപാര സേവനം ലഭ്യമാക്കുവാന്‍ ഇതോടെ സ്‌നാപ്പ്ഡീലിന് കഴിയും. രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നായ സ്‌നാപ്പ്ഡീലിന് ഇത് പുതിയ വരുമാന മാര്‍ഗം തുറന്നിടുക കൂടി ചെയ്യുന്നു. എത്ര രൂപയുടെ ഇടപാടാണ് നടന്നതെന്ന് ഇരു കമ്പനികളും പുറത്തുവിട്ടിട്ടില്ല.

തൃശൂര്‍ സ്വദേശിയായ പ്രമോദ് നായരും സുഹൃത്ത് സത്യകൃഷ്ണ ഗാനിയും 2012ല്‍ ആണ് മാര്‍ട്ട്‌മൊബി ആരംഭിച്ചത്. ഐ. ഐ. ടി ഹൈദരാബാദില്‍ നിന്നും 2008ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ പ്രമോദ് നായരും സത്യകൃഷ്ണ ഗാനിയും ലേണ്‍സോഷ്യല്‍ എന്ന ലേണിംഗ് പോര്‍ട്ടല്‍ ആരംഭിച്ച് നേരത്തെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

 

Scroll To Top