Monday December 05, 2016
Latest Updates

പാമ്പുകള്‍ അയര്‍ലണ്ടിലേയ്ക്ക് മടങ്ങി വരുമോ?!!

പാമ്പുകള്‍ അയര്‍ലണ്ടിലേയ്ക്ക് മടങ്ങി വരുമോ?!!

ഡബ്ലിന്‍: അയര്‍ലണ്ടിലെ പാമ്പുകളെ സെന്റ് പാട്രിക്‌സ് മറ്റിടങ്ങളിലേയ്ക്ക് ഓടിച്ചു എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതിനാല്‍ത്തന്നെ അയര്‍ലണ്ടുകാര്‍ക്ക് പാമ്പിനെ പേടിക്കേണ്ട കാര്യവുമില്ല. പക്ഷേ പാമ്പുകള്‍ ഇവിടേയ്ക്ക് തിരികെ വരികയാണെങ്കിലോ? അതെ, അയര്‍ലണ്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ പാമ്പുകള്‍ക്ക് കഴിയുമെന്നാണ് ഡബ്ലിനിലെ ട്രിനിറ്റി കോളജിലുള്ള ജീവശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നത്.

അയര്‍ലണ്ടിന് സമാനമായ കാലാവസ്ഥയുള്ള യു.കെയെ ഉദാഹരണമാക്കിയാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. യു.കെയിലെ കാലാവസ്ഥയില്‍ പാമ്പുകള്‍ക്ക് യാതൊരു കുഴപ്പവും കൂടാതെ ജീവിക്കാന്‍ കഴിയുന്നുണ്ട്. പാമ്പുകള്‍പക്ഷേ അയര്‍ലണ്ടിലേയ്ക്ക് കുടുയേറിയാല്‍ ഇവിടുത്തെ ആവാസവ്യവസ്ഥയ്ക്ക് അത് വലിയ ദോഷം ചെയ്യുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡബ്ലിനിലെ റോയല്‍ കനാലിലേയ്ക്ക് പാമ്പുകളെ ഇറക്കിവടുന്നതായുള്ള നാടോടിക്കഥ ഇവിടെ പ്രസിദ്ധമാണ്.

അതേസമയം ഈയിടെയായി അയര്‍ലണ്ടില്‍ കാണപ്പെട്ടുതുടങ്ങിയ പല ജീവിവര്‍ഗ്ഗങ്ങളും ഇവിടുത്തെ ആവാസവ്യവസ്ഥയ്ക്ക് സന്തുലുതാവസ്ഥ നഷ്ടപ്പെടുത്തുന്നതായി ട്രിനിറ്റിയിലെ ജീവശാസ്ത്ര അദ്ധ്യാപകനായ യോന്‍ ബക്ലി പറയുന്നു. അവയില്‍ പ്രധാനം ന്യൂസിലാന്റ് ഫല്‍റ്റ് വേം ആണത്രേ. ഇവ അയര്‍ലണ്ടിലെ മണ്ണിരകളെ തിന്നൊടുക്കുകയും, വളക്കൂറുള്ള മണ്ണൊരുക്കാന്‍ സഹായിക്കുന്ന ഈ മണ്ണിരകളുടെ നാശം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ ഐറിഷ് ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന മറ്റു ജീവികള്‍ സീബ്ര മസ്സല്‍സ്, മണ്ടാജാക് ഡീര്‍, ഹര്‍ലെക്വിന്‍ ലേഡിബേര്‍ഡ്‌സ്, മിങ്ക്, മിറ്റണ്‍ ക്രാബ്‌സ്, റോഡോഡെന്‍ഡ്രോണ്‍, ജാപ്പനീസ് നോട്ട്‌വീഡ് എന്നിവയാണ്.

Scroll To Top