Tuesday February 21, 2017
Latest Updates

പാമ്പില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ പൊരുതുന്ന മുയലമ്മ-വീഡിയോ വൈറലാവുന്നു 

പാമ്പില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാന്‍ പൊരുതുന്ന മുയലമ്മ-വീഡിയോ വൈറലാവുന്നു 

മുയല്‍കുഞ്ഞിനെ രക്ഷിക്കാന്‍ പാമ്പുമായി യുദ്ധം ചെയ്യുന്ന തള്ളമുയലിന്റെ യൂടൂബ് വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുന്നു. രമാകാന്ത് പീച്ചര എന്നയാളാണ് വീഡിയോ ഷൂട്ട് ചെയ്ത് യൂടൂബിലിട്ടത്.

പാമ്പ്, മുയല്‍ കുഞ്ഞിനെ അക്രമിക്കാനൊരുങ്ങുന്നതു കണ്ടാണ് ഇയാള്‍ വീഡിയോ ഷൂട്ട് ചെയ്തു തുടങ്ങിയത്. പൊടുന്നനെ വലിയൊരു മുയല്‍ പാമ്പിനു മുകളില്‍ ചാടിവീഴുകയും കുഞ്ഞിനെ രക്ഷപെടുത്തുകയും ചെയ്യുകയായിരുന്നു.പാമ്പിനെ ഓടിച്ച് അതിര്‍ത്തി കടത്തുന്നതിനിടയില്‍ പിന്നീട് നിരവധി തവണ തള്ളമുയല്‍ പാമ്പിന്റെ അക്രമണങ്ങളോട് സുധീരമായ ചെറുത്തു നില്‍പ്പ് നടത്തുന്ന രംഗങ്ങളും ദൃശ്യങ്ങളില്‍ കാണാം 

.

Scroll To Top