Saturday December 10, 2016
Latest Updates

ഐറിഷ് ജയിലുകളില്‍ കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തു

ഐറിഷ് ജയിലുകളില്‍ കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തു

ഡബ്ലിന്‍;2015ല്‍ വിവിധ ഐറിഷ് ജയിലുകളില്‍ നിന്നായി ആയിരക്കണക്കിന് കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തതായി ഐറിഷ് പ്രിസണ്‍ സര്‍വീസ്. 600ലേറെ ഫോണുകള്‍, 500 ആയുധങ്ങള്‍, 589 ലിറ്റര്‍ അനധികൃത മദ്യം, മയക്കുമരുന്നുകള്‍ എന്നിവയെല്ലാം ഇതില്‍ പെടും. അതേസമയം കള്ളക്കടത്ത് തടയുന്നതിനായി രൂപീകരിച്ച ടീമിന്റെ സഹായത്തോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കള്ളക്കടത്ത് കുറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡബ്ലിനിലെ മൗണ്ട്ജോയ് ജയിലിലാണ് ഏറ്റവും കൂടുതല്‍ ഫോണുകള്‍ പിടിക്കപ്പെട്ടത്- 265. പോര്‍ട്ട്ലാവോയിസിലെ മിഡ്ലാന്‍ഡ്സ് ജയിലില്‍ നിന്ന് 70 ഫോണുകള്‍ പിടിച്ചെടുത്തു.

വീറ്റ്ഫീല്‍ഡ് ജയിലില്‍ നിന്നും 150 മയക്കുമരുന്നുകള്‍ പിടിച്ചെടുത്തപ്പോള്‍ മൗണ്ട്ജോയില്‍ നിന്നും 136 എണ്ണം പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ (125) പിടിച്ചെടുത്തും മൗണ്ട്ജോയില്‍ നിന്നുമാണ്. കാസ്റ്റ്ലെറിയ ജയിലില്‍ നിന്നും 120 ആയുധങ്ങള്‍ പിടിച്ചെടുത്തു.

ഏറ്റവുമധികം മദ്യം പിടിച്ചെടുത്തത് പോര്‍ട്ട്ലാവോയിസില്‍ നിന്നാണ് – 203 ലിറ്റര്‍. കോര്‍ക്കില്‍ നിന്നും 132 ലിറ്ററാണ് പിടിച്ചെടുത്തത്. പഞ്ചസാര, പഴങ്ങള്‍, ബ്രെഡ് എന്നിവ ഉപയോഗിച്ച് ജയിലുകളില്‍ത്തന്നെ വാറ്റിയെടുക്കുകയായിരുന്നു ഈ മദ്യങ്ങള്‍.

2011ല്‍ വിവിധ ജയിലുകളില്‍ നിന്നായി 1,300 ഫോണുകള്‍, 1,300ഓളം ആയുധങ്ങള്‍, 1,417 മയക്കുമരുന്നുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.

Scroll To Top