Tuesday January 17, 2017
Latest Updates

ഇന്ത്യന്‍ മെഡിക്കല്‍ ടെക്നോളജികമ്പനി അയര്‍ലണ്ടിലേയ്ക്ക് ,ഗോള്‍വേയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

ഇന്ത്യന്‍ മെഡിക്കല്‍ ടെക്നോളജികമ്പനി അയര്‍ലണ്ടിലേയ്ക്ക് ,ഗോള്‍വേയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

ഗോള്‍വേ:കാര്‍ഡിയോ വാസ്‌കുലാര്‍ മെഡിസിന്‍ സ്റ്റെന്റുകളുടെ നിര്‍മ്മാണത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സഹജാനന്ദ് മെഡിക്കല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഗോള്‍വേയില്‍ പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ആരംഭിക്കുന്നു. ഇതോടെ ഇവിടെ പുതിയ 60 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

ആഗോളമായി കൂടുതല്‍ സ്വീകാര്യത നേടാന്‍ ലക്ഷ്യമിട്ടാണ് കമ്പനി തങ്ങളുടെ പുതിയ സെന്റര്‍ ഗോള്‍വേയില്‍ ആരംഭിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, ലോജിസ്റ്റിക്സ് എന്നിവയ്ക്കാകും ഇവിടെ പ്രാമുഖ്യം. കാര്‍ഡിയോ വാസ്‌കുലാര്‍ സ്റ്റെന്റ്സിനു പുറമെ കൊരോണറി ഡിസീസുകള്‍ക്കുള്ള മെഡിക്കല്‍ സ്റ്റെന്ഡുകള്‍ നിര്‍മ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

1998ല്‍ സ്ഥാപിതമായ സഹജാനന്ദ് ഇന്ത്യയില്‍ നിന്നും കൊറോണറി സ്റ്റെന്റ് വിപണിയിലെത്തിക്കുന്ന ആദ്യ തനത് കമ്പനി കൂടിയാണ്. ഇന്ന് 60ലേറെ രാജ്യങ്ങളില്‍ കമ്പനിയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്

Scroll To Top